കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡില്‍ ഡയമണ്ട് എക്‌സിബിഷന്‍ തുടങ്ങി
കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ വിശ്വ വജ്ര ഡയമണ്ട് ജ്വല്ലറി എക്‌സിബിഷന്‍ തുടങ്ങി. ഈ മാസം 31 വരെയുള്ള എക്‌സിബിഷനില്‍ ലോകോത്തര ഡിസൈനുകളിലുള്ള വജ്രാഭരണങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമുണ്ടാകും. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം നിര്‍വഹിച്ചു. ജി.സി.സി. എന്റര്‍പ്രണര്‍ അഷ്‌റഫ് ഹൊസങ്കടി, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം മേല്‍ശാന്തി നവീന്‍ കായര്‍ത്തായ, ജസാഷ് ഡിസൈന്‍സ് ഉടമകളായ റിയാസ് അലി ടി.കെ., ജസീല കെ.എം., സ്‌കിന്നിഷ് ഫൗണ്ടര്‍ നിയാസ്, മാഷിത, ഫാഷന്‍ ഡിസൈനര്‍ എം. ആയിഷത്ത് സന, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഫാത്തിമ, ആശാ സന്ദീപ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
സുല്‍ത്താന്‍ ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ, മാനേജര്‍ മുഹമ്മദ് മുബീന്‍, സെയില്‍സ് മാനേജര്‍ അബ്ദുല്‍ മജീദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.