Begin typing your search above and press return to search.
കര്‍ണാടകയിലെ കള്ളനോട്ട് കേസില്‍ ചെങ്കള സ്വദേശി അറസ്റ്റില്‍

ചെര്‍ക്കള: കര്‍ണാടക ബണ്ട്വാള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസില്‍ പ്രതിയായ ചെങ്കള സ്വദേശി അറസ്റ്റില്‍. ചെങ്കള സ്വദേശി പി.എ ഷെരീഫിനെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളായ സി.എ മുഹമ്മദ്, ഖമറുന്നീസ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും കാസര്‍കോട് സ്വദേശികളാണ്. മൂന്നുപേരും കഴിഞ്ഞ വര്‍ഷം തലപ്പാടിക്കടുത്ത് ബി.സി റോഡിലെ കടകളില്‍ കയറി 100 രൂപയില്‍ താഴെ ചെലവാക്കി സാധനങ്ങള്‍ വാങ്ങുകയും 500 രൂപയുടെ കള്ളനോട്ട് നല്‍കി യഥാര്‍ത്ഥ കറന്‍സികള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരം നല്‍കിയതോടെ രണ്ടുപേര്‍ പിടിയിലായി. ഷെരീഫ് പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. ഷെരീഫിനെ വിദ്യാനഗറില്‍ നിന്നാണ് ബണ്ട്വാള്‍ പൊലീസ് പിടികൂടിയത്.
Next Story