30-ാം വാര്‍ഷിക നിറവില്‍ ബ്ലൈസ് തളങ്കര; ഒരു വര്‍ഷം നീളുന്ന പരിപാടികള്‍

ബ്ലൈസ് തളങ്കരയുടെ 30-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കുന്നു
തളങ്കര: സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, കലാ, കായിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ബ്ലൈസ് തളങ്കരയുടെ മുപ്പതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. മുപ്പതാം വാര്‍ഷികാഘോഷ പരിപാടിയുടെ ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രകാശനം ചെയ്തു. ബ്ലൈസ് തളങ്കര പ്രസിഡണ്ട് നൗഫല്‍ തായല്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര, ട്രഷറര്‍ ഹാരിസ് ടി.ഐ, മറ്റു ഭാരവാഹികളായ സുബൈര്‍ യു.എ, ഹാഫിസ് ടി.ഐ, ഹസ്സന്‍ പതിക്കുന്നില്‍, അബ്ദുല്‍ ഖാദര്‍ ഉമ്പു സംബന്ധിച്ചു. ക്വിസ് മത്സരം, വിദ്യാഭ്യാസ സെമിനാര്‍, കായിക-കലാ മത്സരങ്ങള്‍, ഫുഡ് ഫെസ്റ്റിവല്‍, ലഹരിക്കെതിരെ ബോധവല്‍ക്കരണം, ആരോഗ്യ സെമിനാര്‍ തുടങ്ങിയ വിവിധങ്ങളായ 30 ഇന പരിപാടികള്‍ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. മോട്ടിവേഷന്‍ ക്ലാസ്, ഫുഡ് ഫെസ്റ്റ്, മെഹന്തി ഫെസ്റ്റ്, റമദാന്‍ മാസത്തിലെ വിവിധയിനം പ്രവര്‍ത്തനങ്ങള്‍, അഭ്യസ്ത വിദ്യരായ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, മെമ്പര്‍മാര്‍ക്കുള്ള കാരംസ് ടൂര്‍ണമെന്റ്, ബ്ലൈസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്, ബ്ലൈസ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍, കുട്ടികള്‍ക്കുള്ള ഡ്രോയിങ് മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള നോട്ട്ബുക്ക് വിതരണം, അംഗന്‍വാടി കുട്ടികള്‍ക്കുള്ള ബാഗ് വിതരണം, എസ്.എസ്.എല്‍.സി-പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം, മദ്രസാ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം, വൃദ്ധസദനം സന്ദര്‍ശിച്ച് ഭക്ഷണ വിതരണം, മെഡിക്കല്‍ ക്യാമ്പ്, പൊതു സ്ഥാപനങ്ങളില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ വിതരണം, ബ്ലൈസ് സബ് ജൂനിയര്‍ കുട്ടികള്‍ക്കുള്ള സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പ്, സ്വാതന്ത്ര്യദിനാഘോഷം, ബ്ലൈസ് ഇന്റര്‍നാഷണല്‍ മെമ്പര്‍മാര്‍ക്കുള്ള ക്വിസ് മത്സരം, ബ്ലൈസ് മെമ്പര്‍മാര്‍ക്കുള്ള ഗെറ്റുഗദര്‍, ഗാനമേള, ഉല്ലാസയാത്ര, കുട്ടികള്‍ക്കുള്ള സൈക്കിള്‍ സ്ലോ റൈഡിങ് മത്സരം, ബ്ലൈസ് മെമ്പര്‍മാര്‍ക്കുള്ള സ്ലോ സൈക്കിള്‍ റൈഡിങ് മത്സരം, ബ്ലൈസ് മാരത്തോണ്‍, ക്ലബ്ബ് പരിസരത്തെ രണ്ട് അംഗന്‍വാടികള്‍ക്കുള്ള ബിരിയാണി വിതരണം തുടങ്ങിയ പരിപാടികളും വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തും.