'ബി.കെ.എം. ഒരു പൈതൃകപ്പെരുമ' പ്രകാശനം ചെയ്തു

കാസര്‍കോട്: പതിമൂന്നായിരത്തിലേറെ അംഗങ്ങളുള്ള, നായന്മാര്‍മൂലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണക്കാരായ പ്രശസ്ത തറവാടായ ബി.കെ.എം. കുടുംബത്തിന്റെയും നായന്മാര്‍മൂലയുടെയും ചരിത്രങ്ങള്‍ അടയാളപ്പെടുത്തിയ ബി.കെ.എം. ഒരു പൈതൃകപ്പെരുമ എന്ന പുസ്തകം പ്രകാശനം ചെയ്തു. ബാരിക്കാട് കുഞ്ഞിപ്പ മൊയ്തീന്‍ ഹാജിയുടെ എട്ട് തലമുറകള്‍ പിന്നിട്ട 188 വര്‍ഷത്തെ ചരിത്രമാണ് നായന്മാര്‍മൂലയുടെ ചരിത്രത്തോടൊപ്പം ചേര്‍ന്ന് നിന്ന് 328 പേജുള്ള പുസ്തകത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

വിദ്യാനഗര്‍ സണ്‍റൈസ് പാര്‍ക്കില്‍ നടന്ന പ്രകാശന ചടങ്ങ് എന്‍.എ. മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.

പുസ്തകം ബി.കെ.എം. ഫാമിലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ. മുഹമ്മദ് ഹാജി വിദ്യാഭ്യാസ പ്രവര്‍ത്തകനും ബി.കെ.എം ഫാമിലി ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനറുമായ എന്‍.എ. അബൂബക്കര്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.

എ. മുഹമ്മദ് ബഷീര്‍ പുസ്തക പരിചയം നടത്തി. എന്‍.കെ ഇബ്രാഹിം ഹാജി, പി.പി. ഇബ്രാഹിം ഹാജി, എന്‍.എം. ഹമീദ് ഹാജി, പി.പി. ഉമ്മര്‍ ഹാജി, ബീരാന്‍ മുഹമ്മദ്, കെ.എച്ച്. മുഹമ്മദ്, ബി.കെ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ. അബ്ദുല്‍റഹ്‌മാന്‍ ഹാജി സ്വാഗതവും കണ്‍വീനര്‍ എം. മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.

കുടുംബത്തില്‍ നിന്നും ഉന്നത പദവിയിലെത്തിയവരെ ചടങ്ങില്‍ ആദരിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it