ബേവൂരി നാടക മത്സരം: യാനം മികച്ച ചിത്രം, അയൂബ് ഖാന്‍ നടന്‍, മല്ലിക നടി

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച അഞ്ചാമത് കെ.ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തില്‍ തിരുവനന്തപുരം ശ്രീനന്ദനയുടെ 'യാനം' മികച്ച നാടകമായി തിരഞ്ഞെടുത്തു. ചൈത്രതാര കൊച്ചിയുടെ 'സ്‌നേഹമുള്ള യക്ഷി'യാണ് രണ്ടാമത്തെ നാടകം. മികച്ച നടന്‍: അയൂബ്ഖാന്‍ ('യാന'ത്തിലെ ഗോപാലകൃഷ്ണന്‍, നാരാണേട്ടന്‍, അബൂബക്കര്‍ ഹാജി, മേജര്‍), മികച്ച നടി മല്ലിക ('യാന'ത്തിലെ കല്യാണി, സിസ്റ്റര്‍). മികച്ച രണ്ടാമത് നടന്‍: മനു കാവുന്തല (മഴവില്ല്-കുട്ടന്‍, കുരുവിള, സബ് ഇന്‍സ്‌പെക്ടര്‍), മികച്ച രണ്ടാമത് നടി: ബിന്ദു തൊടുപുഴ (മഴവില്ല്-മറിയാമ്മ, ലീലാമ്മ, സുനിത), സംവിധായകന്‍: മനോജ് നാരായണന്‍ (യാനം, കലുങ്ക്), രചന: യാനം (ഓംഷാ), ഹാസ്യതാരം: അനില്‍ ബാബു (സ്‌നേഹമുള്ള യക്ഷി-ശുപ്പാമണി), ഭാവി വാഗ്ദാനം: അഭിനവ് ഒഞ്ചിയം (കലുങ്കിലെ തത്ത), രംഗപടം: വിജയന്‍ കടമ്പേരി (യാനം), ദീപനിയന്ത്രണം: (കലുങ്ക്), സംഗീത നിയന്ത്രണം: (കലുങ്ക്), രംഗസജ്ജീകരണം: ഷിബു വെഞ്ഞാറമുട്, പ്രദീപ് കള്ളിക്കാട് (യാനം), ജൂറി പരാമര്‍ശം: രേവതി മനോജ് (കലുങ്ക്), സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം: സിന്ദു മനോജോണി (മഴവില്ല്), സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം: ജയരാജ് തളിപ്പറമ്പ് (സനേഹമുള്ള യക്ഷി).

മധു ബേഡകം, ശ്രീനാഥ് നാരായണന്‍, സതീഷ് പനയാല്‍ എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍, കെ.വി കുഞ്ഞിരാമന്‍, ജനറല്‍ കണ്‍വീനര്‍ എന്‍.എ അഭിലാഷ്, വര്‍ക്കിങ് ചെയര്‍മാന്‍ കെ.വി രഘുനാഥ്, ജ്യൂറി അംഗം ശ്രീനാഥ് നാരായണന്‍, രാജേഷ് മാങ്ങാട്, അഭിത്ത് ബേവൂരി എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it