ബേക്കല്‍ ബീച്ച് കാര്‍ണ്ണിവല്‍: മന്ത്രി ദീപശിഖ ഉയര്‍ത്തി

ബേക്കല്‍: 21 മുതല്‍ 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് നടക്കുന്ന ബേക്കല്‍ ബീച്ച് കാര്‍ണ്ണിവല്‍ ദീപശിഖ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉയര്‍ത്തി.

പത്ത് തോണിയിലായി പള്ളിക്കര കടപ്പുറഞ്ഞ് നിന്നും മത്സ്യ ബന്ധന ബോട്ടുകളുടെ അകമ്പടിയോടെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ബീച്ചിലെത്തിച്ച ദീപശിഖ പ്രശസ്ത ട്രാവല്‍ ബ്ലോഗര്‍ അസ്ലം ഒ.എം മന്ത്രി മുഹമ്മദ് റിയാസിന് കൈമാറുകയായിരുന്നു.

ബീച്ച് കാര്‍ണ്ണിവല്‍ മുഖ്യ രക്ഷാധികാരിയും പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ടുമായ എം. കുമാരന്‍, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, ബീച്ച് കാര്‍ണ്ണിവല്‍ ചെയര്‍മാന്‍ കെ.കെ അബ്ദുല്‍ ലത്തീഫ്, വൈസ് ചെയര്‍മാന്‍ അനസ് മുസ്തഫ, ജോയിന്റ് കണ്‍വീനര്‍ സൈഫുദ്ദീന്‍ കളനാട്, ഫാറൂക്ക് കാസ്മി, ബി.ആര്‍.ഡി.സി മാനേജര്‍മാരായ യു.എസ് പ്രസാദ്, രവീന്ദ്രന്‍ കെ.എം, കെ.എന്‍ സജിത്ത്, ഹക്കീം കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it