ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍, പകുതി സ്വര്‍ണവും പണവും കണ്ടെടുത്തു

തലപ്പാടി: തലപ്പാടി കെ.സി. റോഡ് കോട്ടക്കാര്‍ സഹകരണ ബാങ്കിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുഗാണ്ടി ദേവര്‍(36), പ്രകാശ് എന്ന ജോഷ്വ രാജേന്ദ്രന്‍(37), കണ്ണന്‍ മണി (27) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പകുതി സ്വര്‍ണ്ണാഭരണങ്ങളും പണവും കണ്ടെത്തി.

തോക്കുകളും ആയുധങ്ങളും കാറും കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്കായി അന്വേഷണം ഊജ്ജിതമാക്കി. തമിഴ്‌നാട്ടില്‍ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് മുഖം മൂടി ധരിച്ചെത്തിയ തോക്ക് ധാരികളായ സംഘം ബാങ്കിലേക്ക് ഇടിച്ച് കയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയും ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും പണവും അടക്കം ആറുകോടി രൂപയുടെ മുതലുകള്‍ കവരുകയുമായിരുന്നു. സംഘം വന്ന കാറില്‍ തന്നെ രക്ഷപ്പെടുകയുമായിരുന്നു. മൂന്ന് കാറുകളിലായി എത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. ബാക്കിയുള്ള രണ്ട് പ്രതികളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂവെന്നാണ് പൊലീസ് പറയുന്നത്. കാറില്‍ കേരളത്തില്‍ നിന്ന് കടന്ന് തമിഴ്‌നാട്ടില്‍ എത്തിയെന്നാണ് സംശയിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it