ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങളെ ഇന്ത്യന്‍ ജനത ചെറുത്ത് തോല്‍പ്പിക്കും -അഡ്വ: പി.എം നിയാസ്
കാസര്‍കോട്: മൗലിക താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഭരണഘടനയില്‍ ഭേദഗതിയുണ്ടാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ഗൂഢശ്രമം ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി തള്ളിക്കളയുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: പി.എം നിയാസ് പറഞ്ഞു.
ബി.ആര്‍ ഡോ: അംബേദ്കറിന്റെ 68-ാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ഓഫീസില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനുമുന്നില്‍ പുഷ്പ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണവും ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യം വിളിച്ചോതുന്ന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിയാസ്.
ഡി.സി.സി പ്രസിഡണ്ട് പി. കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, നേതാക്കളായ എം.സി പ്രഭാകരന്‍, എം. കുഞ്ഞമ്പുനമ്പ്യാര്‍, മാമുനി വിജയന്‍, ബി.പി പ്രദീപ് കുമാര്‍, സി.വി ജയിംസ്, വി.ആര്‍ വിദ്യാസാഗര്‍, സോമശേഖര ഷേണി, പി.വി സുരേഷ്, ധന്യ സുരേഷ്, സാജിദ് മവ്വല്‍, പി. സി സുരേന്ദ്രന്‍ നായര്‍, എ. വാസുദേവന്‍, ജവാദ് പുത്തൂര്‍, കെ. ഖാലിദ്, കെ.വി. ഭക്തവത്സലന്‍, ടി. ഗോപിനാഥാന്‍ നായര്‍, എം. രാജീവന്‍ നമ്പ്യാര്‍, അഡ്വ: ശ്രീജിത്ത് മാടക്കല്‍, ബി.എ ഇസ്മയില്‍, എം. പുരുഷോത്തമന്‍ നായര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ജി. നാരായണന്‍, അബ്ദുല്‍ റസാഖ് ചെര്‍ക്കള, സി. അശോക് കുമാര്‍, ശ്യാമപ്രസാദ് മാന്യ, പി.പി സുമിത്രന്‍, എന്‍. ബാലചന്ദ്രന്‍, യു. വേലായുധന്‍, എ. ശാഹുല്‍ ഹമീദ്, ജമീല അഹമ്മദ്, നാരായണ മണിയാണി, ഖാന്‍ പൈക്ക, ആര്‍. വിജയകുമാര്‍, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, പ്രസാദ് ഒളവറ സംസാരിച്ചു.