Begin typing your search above and press return to search.
'കഴുത്തിനു മുകളില്‍ ശൂന്യം' കഥാസമാഹാരം പ്രകാശനം ചെയ്തു
പെരിയ: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ പ്രഭാകരകുമാര്‍ രചിച്ച കഴുത്തിനു മുകളില്‍ ശൂന്യം എന്ന കഥാസമാഹാരം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രകാശനം ചെയ്തു. ഗ്രാന്‍മ ചാലിങ്കാല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് നടത്തിയത്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. കെ. രാജ്മോഹന്‍, ഷാജി എടമുണ്ട, വി. കുഞ്ഞമ്പു, സി.കെ വിജയന്‍, കെ. ഗോപി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story