പള്ളി പരിപാലിക്കേണ്ടത് ഇസ്ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍- അലി തങ്ങള്‍

നവീകരിച്ച അഡൂര്‍ ടൗണ്‍ മസ്ജിദ് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്നു
അഡൂര്‍: പള്ളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാമിക വിശ്വാസ ആചാരങ്ങള്‍ മുറുകെ പിടിക്കണമെന്ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. നവീകരിച്ച അഡൂര്‍ ടൗണ്‍ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ ഭവനങ്ങള്‍ മനോഹരമാക്കുക മാത്രമല്ല, ഭയഭക്തിയോടെ ഇലാഹീ ചിന്തയില്‍ അധിഷ്ഠിതമായ ജിവിത വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ജമാഅത്ത് പ്രസിഡണ്ട് ബി.എം ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് ശംസുദ്ദീന്‍ ദാരിമി, സി.കെ മുഹമ്മദ് ദാരിമി, ബി.പി കമാലുദ്ദീന്‍ ഹാജി, എ.ബി ഇബ്രാഹിം, എ.ബി അലി, ഷമീം അഹ്‌മദ്, എം.പി. മൊയ്തീന്‍ കുഞ്ഞി, സഹീര്‍ അഹ്‌മദ്, സൂഫി മദനി, ഡി.എം അബ്ദുല്ല മദനി, ഇബ്രാഹിം മൗലവി സംബന്ധിച്ചു.
ടി.എം ഇക്ബാല്‍ സ്വാഗതവും റഫീഖ് സൈനി നന്ദിയും പറഞ്ഞു.