ഡയ ലൈഫില്‍ ഡയബറ്റീസ് അനുബന്ധ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ഡയ ലൈഫ് ഡയബറ്റീസ് ആന്റ് കിഡ്‌നി ഹോസ്പിറ്റലിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ/പ്രമേഹ അനുബന്ധ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ മംഗലാപുരത്തെ പ്രശസ്ത ഡയബറ്റിക് ഫൂട്ട് സര്‍ജന്‍ ഡോ. ഹാതിം ഹുസൈന്‍ പാദ പരിശോധന നടത്തി. ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയെ തടയേണ്ട രീതികളെ കുറിച്ചും ഡയ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും പ്രശസ്ത ഡയബറ്റോളജിസ്റ്റുമായ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ ബോധവല്‍ക്കരണം നടത്തി. ജീവിതശൈലി രോഗങ്ങളില്‍ ഭക്ഷണക്രമീകരണം എങ്ങനെ ചെയ്യണമെന്ന് ഡയറ്റീഷ്യന്‍ ക്ലാസെടുത്തു.

വിദഗ്ധ ടെക്നിഷ്യന്‍മാരുടെ മേല്‍നോട്ടത്തില്‍ സൗജന്യ രക്ത പരിശോധനകളും ഡയബറ്റീസ് ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപതി മുതലായവ തിരിച്ചറിയാനുള്ള ടെസ്റ്റുകളും ഇ.സി.ജിയും സൗജന്യമായി ചെയ്തു. രോഗികള്‍ക്ക് സൗജന്യമായി പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി. നൂറുകണക്കിന് രോഗികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ മന്‍സൂര്‍ സ്വാഗതവും പബ്ലിക് റിലേഷന്‍ മാനേജര്‍ സഫീര്‍ കുമ്പള നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it