തലപ്പാടിയില്‍ ടോള്‍ ബൂത്തിന്റെ അടച്ചിട്ട ഗേറ്റ് കാര്‍ ഇടിച്ചുതകര്‍ത്തു; കാര്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചു
തലപ്പാടി: തലപ്പാടി ഫാസ് ടാങ്കില്‍ പണമുണ്ടായിട്ടും ടോള്‍ ബൂത്തിന്റെ അടച്ചിട്ട ഗേറ്റ് കാര്‍ ഇടിച്ചു തകര്‍ത്തു. കാര്‍ യാത്രക്കാരെ ടോള്‍ ബൂത്ത് ജീവനക്കാര്‍ മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് നാട്ടുകാരും ജീവനക്കാരും ഏറ്റുമുട്ടി. ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി കൂട്ടംകൂടി നിന്നവരെ ലാത്തി വീശി ഓടിച്ചു. കാര്‍ യാത്രക്കാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ തലപ്പാടി ടോള്‍ ബൂത്തിലാണ് സംഭവം. മംഗളൂരു ഭാഗത്ത് നിന്ന് മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ കടന്നുപോകുമ്പോഴാണ് ടോള്‍ ബൂത്തിന്റെ ഗേറ്റ് തുറക്കാതെ അടച്ചിട്ട നിലയില്‍ കണ്ടത്. ഗേറ്റ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയ കാര്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിച്ചു. ഇതോടെ മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിക്കുകയും കൂട്ടംകൂടി നിന്നവരെ ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി ഓടിക്കുകയുമായിരുന്നു. സംഘട്ടനത്തില്‍ കാര്‍യാത്രക്കാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.