കാസര്‍കോട്: തളങ്കരയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് കരമുഴു തിരുവണ്ണാമലയിലെ കാശിയുടെ മകന് ഭൂമിനാഥന്‍ (27) ആണ് മരിച്ചത്. കാസര്‍കോട് ഭാഗത്ത് കൂലിവേല ചെയ്തിവരികയായിരുന്നു. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.