നഗരത്തില്‍ പട്ടാപ്പകല്‍ പുളിങ്ങോം സ്വദേശിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു
കാസര്‍കോട്: നഗരത്തിലെ ശൗചാലയത്തില്‍ നിന്നിറങ്ങിയ പുളിങ്ങോം സ്വദേശിയെ ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം മൊബൈല്‍ ഫോണും പണവും കവര്‍ന്ന് കടന്നുകളഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലാണ് സംഭവം. പയ്യന്നൂര്‍ പുളിങ്ങോം സ്വദേശി മുഹമ്മദലിയാണ് പിടിച്ചുപറിക്കിരയായത്. ബംഗളൂരുവില്‍ പോയി തിരിച്ച് വരും വഴി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ ഇറങ്ങിയതായിരുന്നു. അവിടെ ശൗചാലയം പൂട്ടിയതിനാല്‍ പഴയ ബസ്സ്റ്റാന്റിലെത്തി. ഇവിടെ ശൗചാലയത്തില്‍ കയറി ഇറങ്ങുമ്പോഴാണ് സംഭവം. രണ്ടംഗ സംഘം സമീപത്തെത്തി ഭീഷണിപ്പെടുത്തിയ ശേഷം 16,000 രൂപ വിലവരുന്ന വിവോ ഫോണും […]

കാസര്‍കോട്: നഗരത്തിലെ ശൗചാലയത്തില്‍ നിന്നിറങ്ങിയ പുളിങ്ങോം സ്വദേശിയെ ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം മൊബൈല്‍ ഫോണും പണവും കവര്‍ന്ന് കടന്നുകളഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലാണ് സംഭവം.
പയ്യന്നൂര്‍ പുളിങ്ങോം സ്വദേശി മുഹമ്മദലിയാണ് പിടിച്ചുപറിക്കിരയായത്. ബംഗളൂരുവില്‍ പോയി തിരിച്ച് വരും വഴി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ ഇറങ്ങിയതായിരുന്നു. അവിടെ ശൗചാലയം പൂട്ടിയതിനാല്‍ പഴയ ബസ്സ്റ്റാന്റിലെത്തി. ഇവിടെ ശൗചാലയത്തില്‍ കയറി ഇറങ്ങുമ്പോഴാണ് സംഭവം. രണ്ടംഗ സംഘം സമീപത്തെത്തി ഭീഷണിപ്പെടുത്തിയ ശേഷം 16,000 രൂപ വിലവരുന്ന വിവോ ഫോണും 200 രൂപയും തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് സി.ഐ.പി.അജിത്കുമാറും സംഘവുമെത്തി. തട്ടിപ്പറിച്ച വരെ കണ്ടെത്താനായില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. മുഹമ്മദലിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.