കര്‍ണാടക സ്വദേശി കുളത്തില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കുളത്തില്‍ കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശി മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ പേക്കടത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രമേശ(56)യാണ് മരിച്ചത്. കര്‍ണാടക ഹാസന്‍ സ്വദേശിയാണ്. താമസ സ്ഥലത്തിന് സമീപത്തെ കുളത്തിലാണ് ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് അഗ്‌നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്റെ നേതൃത്വത്തില്‍ സ്‌കൂബ സംഘമാണ് സ്ഥലത്തെത്തിയത്. സ്‌കൂബ ഡൈവര്‍ രാജേഷ് പാവൂറാണ് കുളത്തിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിയിലേക്ക് […]

കാഞ്ഞങ്ങാട്: കുളത്തില്‍ കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശി മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ പേക്കടത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രമേശ(56)യാണ് മരിച്ചത്. കര്‍ണാടക ഹാസന്‍ സ്വദേശിയാണ്. താമസ സ്ഥലത്തിന് സമീപത്തെ കുളത്തിലാണ് ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് അഗ്‌നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്റെ നേതൃത്വത്തില്‍ സ്‌കൂബ സംഘമാണ് സ്ഥലത്തെത്തിയത്. സ്‌കൂബ ഡൈവര്‍ രാജേഷ് പാവൂറാണ് കുളത്തിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിയിലേക്ക് കൊണ്ടുപോയി. ഹനുമയ്യയുടെയും എല്ലമ്മയുടെയും മകനാണ്ട്. ഭാര്യ: ഭാഗ്യ. മക്കള്‍: അജിത, ജിഷ്ണു, നേത്ര, മല്ലിക, കുമാരി, രാധിക, ലക്ഷ്മി.

Related Articles
Next Story
Share it