നാഷണല്‍ വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമി

തളങ്കര: ദേശീയ ടീമിലടക്കം കളിക്കാന്‍ അര്‍ഹത ലഭിക്കുന്ന തരത്തില്‍ ഫുട്‌ബോള്‍ തല്‍പരരായ കുട്ടികളെ കൂടുതല്‍ പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വെല്‍ഫിറ്റ് ഗ്രൂപ്പുമായി സഹകരിച്ച് 'നാഷണല്‍ വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമി'ക്ക് രൂപം നല്‍കി. അക്കാദമിയുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അക്കാദമിയെ കുറിച്ച് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍ […]

തളങ്കര: ദേശീയ ടീമിലടക്കം കളിക്കാന്‍ അര്‍ഹത ലഭിക്കുന്ന തരത്തില്‍ ഫുട്‌ബോള്‍ തല്‍പരരായ കുട്ടികളെ കൂടുതല്‍ പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വെല്‍ഫിറ്റ് ഗ്രൂപ്പുമായി സഹകരിച്ച് 'നാഷണല്‍ വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമി'ക്ക് രൂപം നല്‍കി. അക്കാദമിയുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അക്കാദമിയെ കുറിച്ച് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.എം അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറിമാരായ സി.എ കരീം ഖത്തര്‍, ഫൈസല്‍ പടിഞ്ഞാര്‍, അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഗോളി, ക്ലബ്ബ് അംഗങ്ങളായ സുനൈസ് അബ്ദുല്ല, ബി.യു അബ്ദുല്ല, ഷരീഫ് തെരുവത്ത്, ഷഫീല്‍ കെ.എസ്, ഹസന്‍ കുട്ടി പതിക്കുന്നില്‍, നിസാര്‍ അല്‍ഫ, കമ്മു, നവാസ് പള്ളിക്കാല്‍, താത്തു തല്‍ഹത്ത്, ശംസുദ്ദീന്‍ മൊഗ്രാല്‍, ഹാഷിം വെല്‍ഫിറ്റ് സംബന്ധിച്ചു.

Related Articles
Next Story
Share it