തളങ്കര സ്‌കൂളില്‍ ബെല്‍-സ്പീക്കര്‍ സിസ്റ്റം സ്ഥാപിച്ച് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്

തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും ബെല്‍ സിസ്റ്റവും സ്പീക്കറും സ്ഥാപിച്ച് നല്‍കി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. ക്ലബ്ബിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് 70,000 രൂപയോളം ചെലവില്‍ ബെല്‍-സ്പീക്കര്‍ സിസ്റ്റം സ്ഥാപിച്ചത്. ഓഫീസ് മുറിയില്‍ നിന്ന് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ മുഴുവന്‍ ക്ലാസ് മുറികളിലും ബെല്‍ മുഴങ്ങുകയും ഓഫീസിലെ മൈക്കിലൂടെ എല്ലാ ക്ലാസുകളിലും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന സിസ്റ്റമാണിത്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് […]

തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും ബെല്‍ സിസ്റ്റവും സ്പീക്കറും സ്ഥാപിച്ച് നല്‍കി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. ക്ലബ്ബിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് 70,000 രൂപയോളം ചെലവില്‍ ബെല്‍-സ്പീക്കര്‍ സിസ്റ്റം സ്ഥാപിച്ചത്. ഓഫീസ് മുറിയില്‍ നിന്ന് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ മുഴുവന്‍ ക്ലാസ് മുറികളിലും ബെല്‍ മുഴങ്ങുകയും ഓഫീസിലെ മൈക്കിലൂടെ എല്ലാ ക്ലാസുകളിലും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന സിസ്റ്റമാണിത്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി ആമുഖ പ്രഭാഷണം നടത്തി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ ജിജി ടീച്ചര്‍, ക്ലബ്ബ് ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍, ട്രഷറര്‍ ടി.എ മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് ടി.എം അബ്ദുല്‍ റഹ്‌മാന്‍ മീശ, സെക്രട്ടറിമാരായ പി.കെ സത്താര്‍, ഫൈസല്‍ പടിഞ്ഞാര്‍, സി.എ കരീം, മുന്‍ പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഗോളി മഹ്‌മൂദ്, സുനൈസ് അബ്ദുല്ല, ഷെരീഫ് തെരുവത്ത്, പി.എ മുഷ്താഖ്, ഹസ്സന്‍ പതിക്കുന്നില്‍, ശംസുദ്ദീന്‍ മഗ്ഡ, ഹാഷിം വെല്‍ഫിറ്റ്, സുഫാസ്, ശംസുദ്ദീന്‍, ഷാഫി, ഇ. ശംസുദ്ദീന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.എസ്. ബദറുദ്ദീന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ആമിന, പി.ടി.എ കമ്മിറ്റി അംഗങ്ങളായ പി.എ സമീര്‍, നജുമുന്നീസ, അസ്മ ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂളിലേക്കുള്ള ഫുട്‌ബോള്‍ പന്ത് ഐ. അഹമ്മദ് കുഞ്ഞി കൈമാറി. പ്രധാനാധ്യാപിക ഹസീന ബാനു സ്വഗതവും ബാലമുരളി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it