ദേശീയ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ്: കേരളം ജേതാക്കള്‍
കാസര്‍കോട്: നാല് ദിവസമായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ദേശീയ സബ്ജൂനിയര്‍, ജൂനിയര്‍, ക്ലാസിക് പവര്‍ലിഫ്റ്റിങ്ങ് മത്സരങ്ങള്‍ സമാപിച്ചു. 184 പോയിന്റ് നേടി കേരളം ഓവറോള്‍ കിരീടം കരസ്ഥമാക്കി. 165 പോയിന്റ് നേടി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 158 പോയിന്റ് നേടി മധ്യപ്രദേശ് മൂന്നാം സ്ഥാനവും നേടി.വനിതകളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടിയ കേരളം ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 44 പോയിന്റോടെ പുതുച്ചേരി രണ്ടും 43 പോയിന്റോടെ മധ്യപ്രദേശ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ജൂനിയര്‍ വിഭാഗത്തില്‍ 54 […]

കാസര്‍കോട്: നാല് ദിവസമായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ദേശീയ സബ്ജൂനിയര്‍, ജൂനിയര്‍, ക്ലാസിക് പവര്‍ലിഫ്റ്റിങ്ങ് മത്സരങ്ങള്‍ സമാപിച്ചു. 184 പോയിന്റ് നേടി കേരളം ഓവറോള്‍ കിരീടം കരസ്ഥമാക്കി. 165 പോയിന്റ് നേടി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 158 പോയിന്റ് നേടി മധ്യപ്രദേശ് മൂന്നാം സ്ഥാനവും നേടി.
വനിതകളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടിയ കേരളം ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 44 പോയിന്റോടെ പുതുച്ചേരി രണ്ടും 43 പോയിന്റോടെ മധ്യപ്രദേശ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ 54 പോയിന്റ് നേടി കേരളം ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 49 പോയിന്റ് നേടി മഹാരാഷ്ട്ര രണ്ടും 43 പോയിന്റ് നേടി കര്‍ണ്ണാടക മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുരുഷന്മാരുടെ ജൂനിയര്‍ വിഭാഗത്തില്‍ 46 പോയിന്റ് നേടി മഹാരാഷ്ട്ര ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 35 പോയിന്റ് നേടി ആസാം രണ്ടും 35 പോയിന്റ് നേടി മധ്യപ്രദേശ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ 60 പോയിന്റ് നേടിയ തമിഴ്‌നാട് ഒന്നാം സ്ഥാനവും 44 പോയിന്റ് നേടിയ മധ്യപ്രദേശ് രണ്ടാം സ്ഥാനവും 36 പോയിന്റ് നേടിയ മഹാരാഷ്ട്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രണ്ട് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും പുരുഷ വിഭാഗം സബ്ജൂനിയറില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ടാണ് കേരളം ഓവറോള്‍ കിരീടം നേടിയത്.
സബ് ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്‌റ്റേഴ്‌സായി എം. മിനിമതി (പുതുച്ചേരി), ആരതി പി. (പുതുച്ചേരി), അന്‍ജനാകൃഷ്ണ (കേരളം) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്റ്റര്‍ ആയി ജമ്മുവിന്റെ സമരിന്‍ കൗറും രണ്ടാം സ്ഥാനം കേരളത്തിന്റെ ഷാലു ഷാജിയും മൂന്നാം സ്ഥാനം കേരളത്തിന്റെ തന്നെ ജ്വാല ജോസും കരസ്ഥമാക്കി.
പുരുഷന്മാരുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഡല്‍ഹിയുടെ കൗശല്‍ ഗുപ്ത ബെസ്റ്റ് ലിഫ്റ്ററായി തിരഞ്ഞെടുത്തു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം തമിഴ്‌നാട്ടിലെ ജയമാരുതി എം., ജമ്മുവിലെ മുഹമ്മദ് ഓയിഷും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ഹരിയാനയുടെ പര്‍ദ്വാന്‍ ബെസ്റ്റ് ലിഫ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം റിതന്‍ ഷൂ ഖന്ന (രാജസ്ഥാന്‍), ഷാന്‍ ബുക്കാന്‍ (ആസാം) എന്നിവര്‍ കരസ്ഥമാക്കി.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. മുനീറിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു സമ്മാനദാനം നിര്‍വ്വഹിച്ചു. പവര്‍ലിഫ്റ്റിങ്ങ് ഇന്ത്യാ സെക്രട്ടറി ജനറല്‍ അര്‍ജ്ജുന പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഖാലിദ് പച്ചക്കാട് പ്രസംഗിച്ചു. അബാസ് ബീഗം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് നന്ദിയും പറഞ്ഞു.