ദേശീയ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം സലിം സന്ദേശം ചൗക്കി ഏറ്റുവാങ്ങി

പോണ്ടിച്ചേരി: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനും ഒരു തുള്ളികവിതൈ പുതുച്ചേരിയും കോഴിക്കോട് സദ്ഭാവന ബുക്‌സും സംയുക്തമായി പോണ്ടിച്ചേരിയില്‍ സംഘടിപ്പിച്ച തൂവല്‍-2023 സാഹിത്യ സംഗമത്തില്‍ മികച്ച സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം സലീം സന്ദേശം ചൗക്കിക്ക് സമ്മാനിച്ചു. പോണ്ടിച്ചേരി പൊതുമരാമത്ത്-ഐ.ടി-ടൂറിസം വകുപ്പ് മന്ത്രി ലക്ഷ്മി നാരായണനില്‍ നിന്ന് സലീം കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ഏറ്റു വാങ്ങി. ഇതിനു പുറമെ ഈ വര്‍ഷം തന്നെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മറ്റു രണ്ടു അവാര്‍ഡുകള്‍ കൂടി സലീമിനെ തേടിയെത്തിയിട്ടുണ്ട്. ചൗക്കി സന്ദേശം […]

പോണ്ടിച്ചേരി: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനും ഒരു തുള്ളികവിതൈ പുതുച്ചേരിയും കോഴിക്കോട് സദ്ഭാവന ബുക്‌സും സംയുക്തമായി പോണ്ടിച്ചേരിയില്‍ സംഘടിപ്പിച്ച തൂവല്‍-2023 സാഹിത്യ സംഗമത്തില്‍ മികച്ച സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം സലീം സന്ദേശം ചൗക്കിക്ക് സമ്മാനിച്ചു. പോണ്ടിച്ചേരി പൊതുമരാമത്ത്-ഐ.ടി-ടൂറിസം വകുപ്പ് മന്ത്രി ലക്ഷ്മി നാരായണനില്‍ നിന്ന് സലീം കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ഏറ്റു വാങ്ങി. ഇതിനു പുറമെ ഈ വര്‍ഷം തന്നെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മറ്റു രണ്ടു അവാര്‍ഡുകള്‍ കൂടി സലീമിനെ തേടിയെത്തിയിട്ടുണ്ട്. ചൗക്കി സന്ദേശം സംഘടനയുടെ സെക്രട്ടറിയാണ് സലീം.

Related Articles
Next Story
Share it