ദേശീയ കബഡി: കേരള ടീമില്‍ കാസര്‍കോട് സ്വദേശികളായ സഹോദരങ്ങളും

കാസര്‍കോട്: ഉത്തരാഖണ്ഡില്‍ നടത്തക്കുന്ന 48-ാമത് ജൂനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കാസര്‍കോട് സ്വദേശികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. കൗശിക് ചെന്നിക്കര, വൈഭവ കൂഡ്‌ലു എന്നിവര്‍ക്കാണ് നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് കാസര്‍കോട്ട് നിന്നും ജേഴ്‌സി അണിയാന്‍ ഭാഗ്യം ലഭിച്ചത്. 17 മുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ നടക്കുന്ന 32-ാമത് സബ് ജൂനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനും കേരള ടീമിലേക്ക് കാസര്‍കോട് സ്വദേശിക്ക് ആവസരം ലഭിച്ചു. […]

കാസര്‍കോട്: ഉത്തരാഖണ്ഡില്‍ നടത്തക്കുന്ന 48-ാമത് ജൂനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കാസര്‍കോട് സ്വദേശികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. കൗശിക് ചെന്നിക്കര, വൈഭവ കൂഡ്‌ലു എന്നിവര്‍ക്കാണ് നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് കാസര്‍കോട്ട് നിന്നും ജേഴ്‌സി അണിയാന്‍ ഭാഗ്യം ലഭിച്ചത്. 17 മുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ നടക്കുന്ന 32-ാമത് സബ് ജൂനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനും കേരള ടീമിലേക്ക് കാസര്‍കോട് സ്വദേശിക്ക് ആവസരം ലഭിച്ചു. ഋത്വിക് ചെന്നിക്കരയാണ് സബ്ജൂനിയറില്‍ രംഗത്തിറങ്ങുന്നത്. മൂന്നുപേരും മുന്‍ അന്തര്‍ദേശീയ താരവും എന്‍.ഐ.എസ്. കോച്ചുമായ ജഗദീഷ് കുമ്പളയുടെ കീഴില്‍ കുമ്പളയിലെ ജെ.കെ കബഡി അക്കാദമിയിലാണ് പരിശീലനം നേടിയത്. കൗശിക് ചെന്നിക്കര, ഋത്വിക് ചെന്നിക്കര എന്നിവര്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാരായണ പൂജാരിയുടെ മക്കളാണ്. വൈഭവ് കൂഡ്ലുവിലെ ദയാനന്ദന്റെ മകനാണ്.

Related Articles
Next Story
Share it