എന്‍.എസ്.എസ് ദേശീയോദ്ഗ്രഥന ക്യാമ്പിന് കേന്ദ്ര സര്‍വ്വകലാശാലയില്‍ വേദി ഒരുങ്ങി

പെരിയ: പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം ദേശീയോദ്ഗ്രഥന ക്യാമ്പിന് കേരള കേന്ദ്ര സര്‍വ്വകലാശാല വേദിയാകുന്നു. കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയം, നാഷണല്‍ സര്‍വ്വീസ് സ്‌കീം കേരള-ലക്ഷദ്വീപ് റീജ്യണല്‍ ഡയറക്ടറേറ്റ്, കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ എന്‍.എസ്.എസ് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ 22 വരെയാണ് ക്യാമ്പ്. വിവിധ സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും പ്രോഗ്രാം ഓഫീസര്‍മാരുമുള്‍പ്പെടെ 210 പേര്‍ സംബന്ധിക്കും. പോണ്ടിച്ചേരിക്ക് പുറമെ കേരളം, തമിഴ്നാട്, കര്‍ണാടക, […]

പെരിയ: പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം ദേശീയോദ്ഗ്രഥന ക്യാമ്പിന് കേരള കേന്ദ്ര സര്‍വ്വകലാശാല വേദിയാകുന്നു. കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയം, നാഷണല്‍ സര്‍വ്വീസ് സ്‌കീം കേരള-ലക്ഷദ്വീപ് റീജ്യണല്‍ ഡയറക്ടറേറ്റ്, കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ എന്‍.എസ്.എസ് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ 22 വരെയാണ് ക്യാമ്പ്. വിവിധ സര്‍വ്വകലാശാലകളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും പ്രോഗ്രാം ഓഫീസര്‍മാരുമുള്‍പ്പെടെ 210 പേര്‍ സംബന്ധിക്കും. പോണ്ടിച്ചേരിക്ക് പുറമെ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഹരിയാന, ഒഡീഷ, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സെമിനാറുകള്‍, സംവാദം, വിവിധ മത്സരങ്ങള്‍, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍, സന്ദര്‍ശനങ്ങള്‍ എന്നിവ ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളുടെ കലാപരിപാടികളും അരങ്ങേറും. 16ന് ഉച്ചക്ക് രണ്ട് മണിക്ക് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.

Related Articles
Next Story
Share it