മേല്‍പാലം തന്നെ വേണം; നായന്മാര്‍മൂലയില്‍ ദേശീയപാതാ പ്രവൃത്തി തടഞ്ഞു, ഉദ്യോഗസ്ഥരുമായി വാക്‌പോര്

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം തന്നെ വേണമെന്നാവശ്യപ്പെട്ട നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ഇന്ന് രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. ഇതേ തുടര്‍ന്ന് ഏരെ നേരം ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്‌പോരുണ്ടായി. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 24 മണിക്കൂര്‍ പ്രവൃത്തി നിര്‍ത്തിവെക്കുന്നതായുള്ള അധികൃതരുടെ ഉറപ്പിന്മേല്‍ പ്രതിഷേധം അയയുകയായിരുന്നു. അതേസമയം ആക്ഷന്‍ കമ്മിറ്റിയുടെ […]

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം തന്നെ വേണമെന്നാവശ്യപ്പെട്ട നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ഇന്ന് രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. ഇതേ തുടര്‍ന്ന് ഏരെ നേരം ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്‌പോരുണ്ടായി. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 24 മണിക്കൂര്‍ പ്രവൃത്തി നിര്‍ത്തിവെക്കുന്നതായുള്ള അധികൃതരുടെ ഉറപ്പിന്മേല്‍ പ്രതിഷേധം അയയുകയായിരുന്നു. അതേസമയം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലാ കലക്ടറേയും ജനപ്രതിനിധികളേയും കാണാനും കണ്ണൂരില്‍ പോയി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതി ബോധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് മേല്‍പാലം അനുവദിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍.

Related Articles
Next Story
Share it