ദേശീയപാത: ഡ്രൈനേജ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത; മൊഗ്രാല്‍പുത്തൂരില്‍ റോഡില്‍ വെള്ളക്കെട്ട്

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മ്മിച്ചതില്‍ അശാസ്ത്രീയതയെന്ന് പരാതി. ഇന്ന് രാവിലെ ഉണ്ടായ മഴയില്‍ മൊഗ്രാല്‍പുത്തൂരില്‍ സര്‍വീസ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മുട്ടോളം വെള്ളം കെട്ടി നിന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇതുവഴി നടന്ന് പോവാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടു. വാഹനയാത്രക്കാരും ദുരിത്തിലായി. സമീപത്തെ വീട്ടുകാരും വലിയ ആശങ്കയിലാണ്. ഓവുചാല്‍ നിര്‍മ്മിച്ചത് ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കത്തിലെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ആവശ്യമായ നടപടിയുണ്ടായില്ല. മഴ തുടങ്ങിയാല്‍ വലിയ പ്രയാസമുണ്ടാവുമെന്ന് പരിസരവാസികള്‍ തുടക്കത്തിലെ ചൂണ്ടിക്കാട്ടിയിരുന്നു. മഴയുടെ തുടക്കത്തില്‍ തന്നെ […]

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മ്മിച്ചതില്‍ അശാസ്ത്രീയതയെന്ന് പരാതി. ഇന്ന് രാവിലെ ഉണ്ടായ മഴയില്‍ മൊഗ്രാല്‍പുത്തൂരില്‍ സര്‍വീസ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മുട്ടോളം വെള്ളം കെട്ടി നിന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇതുവഴി നടന്ന് പോവാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടു. വാഹനയാത്രക്കാരും ദുരിത്തിലായി. സമീപത്തെ വീട്ടുകാരും വലിയ ആശങ്കയിലാണ്. ഓവുചാല്‍ നിര്‍മ്മിച്ചത് ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കത്തിലെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ആവശ്യമായ നടപടിയുണ്ടായില്ല. മഴ തുടങ്ങിയാല്‍ വലിയ പ്രയാസമുണ്ടാവുമെന്ന് പരിസരവാസികള്‍ തുടക്കത്തിലെ ചൂണ്ടിക്കാട്ടിയിരുന്നു. മഴയുടെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മഴ തുടര്‍ന്നാല്‍ വലിയ ദുരിതം നേരിടേണ്ടിവരുമെന്ന ആശങ്ക പരിസരവാസികള്‍ക്ക് ഉണ്ട്.
സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ നടന്ന് പോവുന്ന റോഡ് കൂടിയാണിത്. അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നിരിക്കയാണ്.

Related Articles
Next Story
Share it