ദേശീയപാത: കൂറ്റന്‍ മതില്‍ വന്നതോടെ വഴിയടഞ്ഞു; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് വീട്ടുടമ

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡിനോട് ചേര്‍ന്ന് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചതോടെ വീട്ടിലേക്കുള്ള വഴിയടഞ്ഞതായി പരാതി. ഇതിന് പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് വീട്ടുടമ. മൊഗ്രാല്‍പുത്തൂരിലെ ബി.എ മുഹമ്മദ് ഷാഫിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഷാഫിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുന്‍ഭാഗവും സ്ഥലവും വിട്ട് നല്‍കിയിരുന്നു. അതിന് പിന്നാലെ കരാര്‍ കമ്പനി അവശേഷിച്ച വീടിന്റെ കുറച്ചു ഭാഗം കൂടി മാര്‍ക്ക് ചെയ്തിരിക്കുകയാണ്. അതിനിടെയാണ് സര്‍വീസ് റോഡിനോട് ചേര്‍ന്ന് […]

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡിനോട് ചേര്‍ന്ന് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചതോടെ വീട്ടിലേക്കുള്ള വഴിയടഞ്ഞതായി പരാതി. ഇതിന് പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് വീട്ടുടമ. മൊഗ്രാല്‍പുത്തൂരിലെ ബി.എ മുഹമ്മദ് ഷാഫിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഷാഫിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുന്‍ഭാഗവും സ്ഥലവും വിട്ട് നല്‍കിയിരുന്നു. അതിന് പിന്നാലെ കരാര്‍ കമ്പനി അവശേഷിച്ച വീടിന്റെ കുറച്ചു ഭാഗം കൂടി മാര്‍ക്ക് ചെയ്തിരിക്കുകയാണ്. അതിനിടെയാണ് സര്‍വീസ് റോഡിനോട് ചേര്‍ന്ന് കൂറ്റന്‍ മതില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇതോടെയാണ് ഷാഫി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. മഴക്കാലത്ത് ദേശീയപാതയില്‍ നിന്ന് വെള്ളം ഷാഫിയുടെ പറമ്പിലേക്ക് ഒഴുകി എത്താനുള്ള സാധ്യതയും ഏറെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവിടെ ദേശീയപാതക്കും സര്‍വീസ് റോഡിനും ഉയരം കൂടുന്നതും ദുരിതമുണ്ടാക്കും. അതിനാല്‍ വീട്ടിലേക്ക് വഴി അനുവദിക്കുന്നതിന് ആവശ്യമായ പരിഹാരം കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Related Articles
Next Story
Share it