ദേശീയപാത: മഴക്കാല ദുരിതം ഒഴിവാക്കാന്‍ നടപടി വേണം-യു.ഡി.എഫ്

കാസര്‍കോട്: നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തി പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്നും പ്രവര്‍ത്തിക്കായി ഒരുക്കിയ കുഴികള്‍ നികത്തിയും മണ്ണുകള്‍ നീക്കം ചെയ്തും മഴക്കാല ദുരിതം ഒഴിവാക്കാന്‍ നടപടി വേണമെന്നും യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ അവശ്യമായ ഇടങ്ങളില്‍ മേല്‍പാലവും സര്‍വ്വീസ് റോഡുകളും അടിപ്പാതയും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മുന്‍സിപ്പല്‍, പഞ്ചായത്തുകളില്‍ നേതൃയോഗം വിളിച്ച് ചേര്‍ക്കാനും ബൂത്തുകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. […]

കാസര്‍കോട്: നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തി പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്നും പ്രവര്‍ത്തിക്കായി ഒരുക്കിയ കുഴികള്‍ നികത്തിയും മണ്ണുകള്‍ നീക്കം ചെയ്തും മഴക്കാല ദുരിതം ഒഴിവാക്കാന്‍ നടപടി വേണമെന്നും യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ അവശ്യമായ ഇടങ്ങളില്‍ മേല്‍പാലവും സര്‍വ്വീസ് റോഡുകളും അടിപ്പാതയും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുന്‍സിപ്പല്‍, പഞ്ചായത്തുകളില്‍ നേതൃയോഗം വിളിച്ച് ചേര്‍ക്കാനും ബൂത്തുകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഹക്കീം കുന്നില്‍, പി.എം. മുനീര്‍ ഹാജി, എ.എം. കടവത്ത്, അഡ്വ. ഗോവിന്ദന്‍ നായര്‍, കുഞ്ഞമ്പു നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, ടി.എം. ഇഖ്ബാല്‍, അഷ്‌റഫ് എടനീര്‍, ബി.എം. സുഹൈല്‍, നാഷണല്‍ അബ്ദുല്ല, കെ.ബി കുഞ്ഞാമു, കെ. ഖാലിദ്, വാരിജാക്ഷന്‍ കാറഡുക്ക, ഹാഷിം കടവത്ത്, നാസര്‍ ചായിന്റടി, അബ്ദുല്‍ റഹ്മാന്‍ ഖാസി, എം.എച്ച്. മഹമൂദ്, കെ.എ. അബ്ദുല്ല കുഞ്ഞി, എസ്. മുഹമ്മദ് കുഞ്ഞി, ആര്‍. ഗംഗാധരന്‍, അര്‍ജുനന്‍ തായലങ്ങാടി, വാസുദേവന്‍ നായര്‍, കെ.എം ബഷീര്‍, ഉമേഷ് അണങ്കൂര്‍, ജലീല്‍ എരുതുംകടവ്, ബി.എ. ഇസ്മായില്‍, അന്‍വര്‍ ചേരങ്കൈ, ഹനീഫ ചേരങ്കൈ, രാജീവ് നമ്പ്യാര്‍, അബൂബക്കര്‍ സി.എ, നാരായണന്‍ ബദിയടുക്ക, പ്രസാദ് കുംബഡാജെ, അബ്ബാസ് ബെള്ളൂര്‍, ഇ.ആര്‍. മുഹമ്മദ് കുഞ്ഞി, കെ. പുരുഷേതമന്‍, ഖാദര്‍ ബദ്‌രിയ, ഹമീദ് പൊസളിഗെ, അബ്ബാസ് ബീഗം, എലിസബത്ത് ക്രാസ്റ്റ, ജമീല അഹമ്മദ്, സിദ്ദീഖ് സന്തോഷ് നഗര്‍, മനാഫ് നുള്ളിപ്പാടി, ഹമീദ് ബെദിര, സി.ജി ടോണി, പി.എ. ഇഖ്ബാല്‍ ചേരൂര്‍, സിദ്ദീഖ് ബേക്കല്‍, മഹമൂദ് വട്ടക്കാട്, മജീദ് പട്ട്‌ള, കരുണാകര നമ്പ്യാര്‍, അന്‍വര്‍ ഓസോണ്‍, ജി. നാരായണന്‍, അബ്ദുല്ല ചാലക്കര, ബി.ടി. അബ്ദുല്ല കുഞ്ഞി, എം.എ. ഹാരിസ് സംസാരിച്ചു.

Related Articles
Next Story
Share it