ദേശീയപാത: 30 ഓളം കുടുംബങ്ങളുടെ വഴിയടഞ്ഞു; മൊഗ്രാല്‍പുത്തൂരില്‍ പ്രതിഷേധം

മൊഗ്രാല്‍പുത്തൂര്‍: ദേശീയപാത നവീകരണപ്രവൃത്തി പുരോഗമിക്കുന്നതിനിടെ മൊഗ്രാല്‍പുത്തൂരില്‍ 30 ഓളം കുടുംബങ്ങളുടെ വഴിയടഞ്ഞതില്‍ പ്രതിഷേധം. മൊഗ്രാല്‍പുത്തൂര്‍ കടവത്ത് ദേശീയപാതയോരത്ത് കൂറ്റന്‍ മതില്‍ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് നിരവധി കുടുംബങ്ങള്‍ ഇക്കാലമത്രയും ആശ്രയിച്ചിരുന്ന വഴി അടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെടുത്തി.ധര്‍ണ്ണ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.പി. സലാഹുദ്ദീന്‍, മൊയ്ദീന്‍ കുട്ടി കടവത്ത്, എ.കെ. കരീം, എം.എം. അസീസ്, […]

മൊഗ്രാല്‍പുത്തൂര്‍: ദേശീയപാത നവീകരണപ്രവൃത്തി പുരോഗമിക്കുന്നതിനിടെ മൊഗ്രാല്‍പുത്തൂരില്‍ 30 ഓളം കുടുംബങ്ങളുടെ വഴിയടഞ്ഞതില്‍ പ്രതിഷേധം. മൊഗ്രാല്‍പുത്തൂര്‍ കടവത്ത് ദേശീയപാതയോരത്ത് കൂറ്റന്‍ മതില്‍ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് നിരവധി കുടുംബങ്ങള്‍ ഇക്കാലമത്രയും ആശ്രയിച്ചിരുന്ന വഴി അടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെടുത്തി.
ധര്‍ണ്ണ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.പി. സലാഹുദ്ദീന്‍, മൊയ്ദീന്‍ കുട്ടി കടവത്ത്, എ.കെ. കരീം, എം.എം. അസീസ്, കെ.ബി. അഷ്‌റഫ്, ഷെഫീഖ് പീബിസ്, സിദ്ദീഖ് ബയല്‍, ശാക്കിര്‍ മൊഗര്‍, ഹാഷിം കടവത്ത് സംസാരിച്ചു. ഖാദര്‍ കടവത്ത് സ്വാഗതവും മുനീര്‍ മൊഗര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it