ദേശീയപാത: അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ ചട്ടഞ്ചാലില്‍ പ്രതിഷേധം

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലൂടെ കടന്നു പോകുന്ന ദേശീയപാത നിര്‍മ്മാണം മുഴുവന്‍ ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ പറഞ്ഞു. ചട്ടഞ്ചാല്‍ എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി ചട്ടഞ്ചാല്‍ ടൗണില്‍ സംഘടിപ്പിച്ച അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണത്തിനെതിരെ നടന്ന വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ഹരീഷ് ബി. നമ്പ്യാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ […]

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലൂടെ കടന്നു പോകുന്ന ദേശീയപാത നിര്‍മ്മാണം മുഴുവന്‍ ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ പറഞ്ഞു. ചട്ടഞ്ചാല്‍ എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി ചട്ടഞ്ചാല്‍ ടൗണില്‍ സംഘടിപ്പിച്ച അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണത്തിനെതിരെ നടന്ന വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, ഹരീഷ് ബി. നമ്പ്യാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ ടി. നാരായണന്‍, ഭക്തവത്സന്‍, ടി.ഡി കബീര്‍, കെ. കുഞ്ഞിരാമന്‍, ബാബുരാജ്, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ആകാശ് കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, സി.എച്ച് ഹുസൈനാര്‍, നിസാര്‍ പാദൂര്‍, ലത്തീഫ് ബാഡൂര്‍, ഭാസ്‌കരന്‍ റിലാക്‌സ്, പ്രശാന്ത് തൈര, ശരീഫ് എയ്യള, അഹമ്മദലി ബി., ജനപ്രതിനിധികളായ ഷംസുദ്ദീന്‍ തെക്കില്‍, കലാഭവന്‍ രാജു, നിസാര്‍ ടി.പി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും വര്‍ക്കിംഗ് ചെയര്‍മാന്‍ റൗഫ് ബായിക്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it