ദേശീയപാത: ചെര്‍ക്കളയില്‍ ഭൂനിരപ്പ് താഴ്ത്തിയാല്‍ ശക്തമായ സമരം -സമരസമിതി

ചെര്‍ക്കള: ചെര്‍ക്കള ടൗണില്‍ ഭൂനിരപ്പ് ഒട്ടും താഴ്ത്തില്ല എന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പ് ലംഘിച്ച് ഭൂമി ഒരിഞ്ച് താഴ്ത്തിയാല്‍ പോലും ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സമര സമിതി ചെയര്‍മാന്‍ മൂസ ബി. ചെര്‍ക്കള, ജനറല്‍ കണ്‍വീനര്‍ ബല്‍രാജ് ബേര്‍ക്ക എന്നിവര്‍ അറിയിച്ചു.പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും പഠിക്കാനായി സമര സമിതി സ്വകാര്യ സാങ്കേതിക വിദഗ്ധനെ കൊണ്ട് വന്ന് സ്ഥലം പരിശോധിപ്പിച്ചു. തുടര്‍ന്ന് ചെര്‍ക്കളയില്‍ ചേര്‍ന്ന യോഗത്തില്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. മേഘാ കമ്പനി ഏറ്റെടുത്ത ചെര്‍ക്കള മുതല്‍ […]

ചെര്‍ക്കള: ചെര്‍ക്കള ടൗണില്‍ ഭൂനിരപ്പ് ഒട്ടും താഴ്ത്തില്ല എന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പ് ലംഘിച്ച് ഭൂമി ഒരിഞ്ച് താഴ്ത്തിയാല്‍ പോലും ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സമര സമിതി ചെയര്‍മാന്‍ മൂസ ബി. ചെര്‍ക്കള, ജനറല്‍ കണ്‍വീനര്‍ ബല്‍രാജ് ബേര്‍ക്ക എന്നിവര്‍ അറിയിച്ചു.
പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും പഠിക്കാനായി സമര സമിതി സ്വകാര്യ സാങ്കേതിക വിദഗ്ധനെ കൊണ്ട് വന്ന് സ്ഥലം പരിശോധിപ്പിച്ചു. തുടര്‍ന്ന് ചെര്‍ക്കളയില്‍ ചേര്‍ന്ന യോഗത്തില്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. മേഘാ കമ്പനി ഏറ്റെടുത്ത ചെര്‍ക്കള മുതല്‍ നീലേശ്വരം വരെയുള്ള പ്രവൃത്തിയുടെ വര്‍ക്ക് ഡ്രോയിങ്ങും ചെര്‍ക്കള ടൗണിന്റെ മുഴുവന്‍ പ്രവൃത്തിയുടെ വര്‍ക്ക് ഡ്രോയിങ്ങും ആവശ്യപ്പെടുക, ജനങ്ങള്‍ക്ക് പ്രയാസകരമായ വിഷയങ്ങളില്‍ അധികൃതര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ തീരുമാനങ്ങളാണ് എടുത്തത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മേഘ കമ്പനി ജനറല്‍ മാനേജര്‍ വെങ്കിട്ടരാമന്‍, സൈറ്റ് മാനേജര്‍ ഷെയ്ഖ് സിറാജ് കമാല്‍, പ്രമുഖ കോണ്‍ട്രാക്ടര്‍ സി.എ അഹമ്മദ് ഹാജി അസ്മാസ്, മൂസ ബി. ചെര്‍ക്കള, സാങ്കേതിക വിദഗ്ധന്‍ എഞ്ചിനീയര്‍ ബിജു ചന്ദ്രമേനോന്‍, മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ ചേരൂര്‍, പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, വാര്‍ഡ് മെമ്പര്‍ സത്താര്‍ പള്ളിയാന്‍, സമരസമിതി നേതാക്കളായ സി.എച്ച് ബടക്കേക്കര, നൗഷാദ് സി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it