ദേശീയപാത: കുമ്പളയില്‍ പൊടിശല്യം രൂക്ഷം

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മേല്‍പാലത്തിനായി കൂട്ടിയിട്ട മണ്ണ് ദുരിതമായി മാറുന്നു. ടോറസ് ലോറികളില്‍ നനഞ്ഞ മണ്ണ് ഇറക്കി മടങ്ങുന്നതിനിടെ ലോറികളുടെ ടയറുകളില്‍ പറ്റിപ്പിടിക്കുന്ന മണ്ണ് ദേശീയപാതയില്‍ തള്ളുകയാണ്. ഇവ ഉണങ്ങിയതിന് ശേഷമാണ് പൊടിപടലങ്ങള്‍ പടരുന്നത്. പൊടിശല്യം രൂക്ഷമായത് കുമ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വ്യാപാരികള്‍ക്കും മംഗളൂരുവിലെ കോളേജുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കാറ്റത്ത് പൊടിപടലങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നത് കാരണം സാധനങ്ങള്‍ നശിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. ദേശീയപാത നിര്‍മ്മാണ തൊഴിലാളികളോട് […]

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മേല്‍പാലത്തിനായി കൂട്ടിയിട്ട മണ്ണ് ദുരിതമായി മാറുന്നു. ടോറസ് ലോറികളില്‍ നനഞ്ഞ മണ്ണ് ഇറക്കി മടങ്ങുന്നതിനിടെ ലോറികളുടെ ടയറുകളില്‍ പറ്റിപ്പിടിക്കുന്ന മണ്ണ് ദേശീയപാതയില്‍ തള്ളുകയാണ്. ഇവ ഉണങ്ങിയതിന് ശേഷമാണ് പൊടിപടലങ്ങള്‍ പടരുന്നത്. പൊടിശല്യം രൂക്ഷമായത് കുമ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വ്യാപാരികള്‍ക്കും മംഗളൂരുവിലെ കോളേജുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കാറ്റത്ത് പൊടിപടലങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നത് കാരണം സാധനങ്ങള്‍ നശിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. ദേശീയപാത നിര്‍മ്മാണ തൊഴിലാളികളോട് വെള്ളം ചീറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പൊടിപടലങ്ങള്‍ കാരണം ചിലര്‍ക്ക് ചുമയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായും പറയുന്നു. പരിഹാരം കണ്ടില്ലെങ്കില്‍ കടകള്‍ അടച്ച് പ്രതിഷേധിക്കാനൊരങ്ങുകയാണ് വ്യാപാരികള്‍.

Related Articles
Next Story
Share it