'ദേശീയപാത വികസനം: വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കണം'

മൊഗ്രാല്‍ പുത്തൂര്‍: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പലേടത്തും വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതകരമായ സാഹചര്യമാണ് നിലവിലുള്ളത്. ശാസ്ത്രീയമായ സംവിധാനങ്ങളൊരുക്കി ദേശീയ പാതയോരങ്ങളിലെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിയ വ്യാപാരികളുടെ മക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു.പ്രസിഡണ്ട് എസ്.എം. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസി എ.എ. അസീസ് […]

മൊഗ്രാല്‍ പുത്തൂര്‍: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പലേടത്തും വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതകരമായ സാഹചര്യമാണ് നിലവിലുള്ളത്. ശാസ്ത്രീയമായ സംവിധാനങ്ങളൊരുക്കി ദേശീയ പാതയോരങ്ങളിലെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിയ വ്യാപാരികളുടെ മക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു.
പ്രസിഡണ്ട് എസ്.എം. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ മാഹിന്‍ കോളിക്കര മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആകാശ് കുഞ്ഞിരാമന്‍ ഉപഹാര വിതരണം നിര്‍വ്വഹിച്ചു.
ജാബിര്‍ കുന്നില്‍ റിപ്പോര്‍ട്ടും ജഗദീഷ് ആചാര്യ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികള്‍: എസ്.എം. നൂറുദ്ദീന്‍ (പ്രസി.), ജാബിര്‍ കുന്നില്‍ (ജന. സെക്ര.), ജഗദീഷ് ആചാര്യ (ട്രഷറര്‍), നൗഫല്‍ ഡി.എം, മുസ്തഫ ആസാദ്, ശിവരാമ ഷെട്ടി (വൈ.പ്രസി), ഇഖ്ബാല്‍ ചോയ്‌സ്, എം.എം. മുനീര്‍, ഖാദര്‍ ചൗക്കി(ജോ. സെക്ര).

Related Articles
Next Story
Share it