ദേശീയപാതാ വികസനം: ചെര്‍ക്കള സ്‌കൂളിലെത്താന്‍ അണ്ടര്‍ പാസ്സേജ് ഇല്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ചെര്‍ക്കള: ദേശീയപാതാ നവീകരണം പുരോഗമിക്കുമ്പോള്‍ ഇരുവശത്തുമുള്ള ചെര്‍ക്കള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടങ്ങള്‍ പരസ്പരം കാണാന്‍ പോലും സാധിക്കാത്ത വിധത്തിലാവും. സ്‌കൂളിന് മുന്നിലൂടെയുള്ള റോഡ് മുറിച്ച് കടന്ന് വേണം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താന്‍. ദേശീയപാതയുടെ വലത് ഭാഗത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗവും ഇടത് ഭാഗത്ത് പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങളുമാണ് പ്രവര്‍ത്തിച്ച് വരുന്നത്. ചെങ്കള പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചെര്‍ക്കളയുടെ വിവിധ പ്രദേശത്തെ കുട്ടികളുടെ സഞ്ചാര സ്വാതന്ത്യത്തിന് പോലും തടസ്സം വരത്തക്കവിധത്തില്‍ വന്‍മതിലായി മാറുകയാണ് ദേശീയപാതാ മേല്‍പ്പാലം. […]

ചെര്‍ക്കള: ദേശീയപാതാ നവീകരണം പുരോഗമിക്കുമ്പോള്‍ ഇരുവശത്തുമുള്ള ചെര്‍ക്കള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടങ്ങള്‍ പരസ്പരം കാണാന്‍ പോലും സാധിക്കാത്ത വിധത്തിലാവും. സ്‌കൂളിന് മുന്നിലൂടെയുള്ള റോഡ് മുറിച്ച് കടന്ന് വേണം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താന്‍. ദേശീയപാതയുടെ വലത് ഭാഗത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗവും ഇടത് ഭാഗത്ത് പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങളുമാണ് പ്രവര്‍ത്തിച്ച് വരുന്നത്. ചെങ്കള പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചെര്‍ക്കളയുടെ വിവിധ പ്രദേശത്തെ കുട്ടികളുടെ സഞ്ചാര സ്വാതന്ത്യത്തിന് പോലും തടസ്സം വരത്തക്കവിധത്തില്‍ വന്‍മതിലായി മാറുകയാണ് ദേശീയപാതാ മേല്‍പ്പാലം. സ്‌കൂളിന്റെ ഗേറ്റില്‍ നിന്നും 500 മീറ്റര്‍ കിഴക്ക് മാറിയാണ് നിലവിലെ അലൈന്‍മെന്റില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ തിരക്കേറിയ സമയങ്ങളില്‍ മൂവ്വായിരത്തില്‍ അധികം കുട്ടികള്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ സര്‍വീസ് റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് പുറമെ അപകട സാധ്യതയും ഏറെയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഓട്ടിസം സെന്റര്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. പഠനത്തിനായി എത്തുന്ന ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര ഇതോടെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ജില്ലയിലെ സ്‌പേസ് സെന്റര്‍, ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ സെന്റര്‍ തുടങ്ങിയവയും പ്രവര്‍ത്തിച്ച് വരുന്നു. പ്രീപ്രൈമറി വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയിലെ ദേശീയപതക്ക് അരികിലുള്ള സ്‌കൂളുകള്‍ക്കൊക്കെ അണ്ടര്‍ പാസ്സേജ് അനുവദിച്ചപ്പോള്‍ ചെര്‍ക്കള സ്‌കൂളിനെ മാത്രം അവഗണിച്ചത് ശരിയായില്ലെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. ഇത് സംബന്ധിച്ച് എം.എല്‍.എയും പി.ടി.എയും നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല.
ചെങ്കള പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ നിലവിലെ അലൈന്‍മെന്റില്‍ പറഞ്ഞ പാത മുറിച്ച് കടക്കാനുള്ള വഴി 500 മീറ്റര്‍ പടിഞ്ഞാറോട്ട് മാറ്റി പില്ലറുകള്‍ സ്ഥാപിച്ച് സ്‌കൂളിന് മുന്നിലൂടെ അനായാസവും അപകടരഹിതവുമായ വഴിയൊരുക്കണമെന്ന് പി.ടി.എയും നാട്ടുകാരും ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

Related Articles
Next Story
Share it