ദേശീയപാത വികസനം: മേല്‍പാലത്തിനായി നായന്മാര്‍മൂലയില്‍ സമരം
നായന്മാര്‍മൂല: നാടിനെ രണ്ടായി മുറിച്ച് വന്‍ മതില്‍ പണിത് നടന്നു വരുന്ന ദേശീയ പാത വികസനം നിര്‍ത്തിവെക്കണമെന്നും തിരക്കുപിടിച്ച വിദ്യാനഗര്‍ മുതല്‍ പാണലം വരെ മേല്‍ പാലം പണിയണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേ ആക്ഷന്‍ കമ്മിറ്റി നടത്തിയ ഹൈവേ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പാണലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബി.സി. റോഡ് ജംഗ്ഷനില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ ചെയര്‍മാന്‍ പി.ബി. അഹമദ് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ജന. കണ്‍വീനര്‍ ഖാദര്‍ […]

നായന്മാര്‍മൂല: നാടിനെ രണ്ടായി മുറിച്ച് വന്‍ മതില്‍ പണിത് നടന്നു വരുന്ന ദേശീയ പാത വികസനം നിര്‍ത്തിവെക്കണമെന്നും തിരക്കുപിടിച്ച വിദ്യാനഗര്‍ മുതല്‍ പാണലം വരെ മേല്‍ പാലം പണിയണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേ ആക്ഷന്‍ കമ്മിറ്റി നടത്തിയ ഹൈവേ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പാണലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബി.സി. റോഡ് ജംഗ്ഷനില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ ചെയര്‍മാന്‍ പി.ബി. അഹമദ് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ജന. കണ്‍വീനര്‍ ഖാദര്‍ പാലോത്ത് സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി ടി. അഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, പി.ബി. ശഫീഖ്, മമ്മു ചാല, കെ. ഖാലിദ് പ്രസംഗിച്ചു. മാര്‍ച്ചിന് എ. അഹമദ് ഹാജി, മൂസ ബി. ചെര്‍ക്കള, എന്‍.യു അബ്ദുസ്സലാം, കെ.എച്ച് മുഹമ്മദ്, എന്‍.എം. ഇബ്രാഹിം, പി.പി. ആസിഫ്, ടി.എം.എ. ഖാദര്‍, എന്‍.എ. താഹിര്‍, നാസര്‍ ചാലക്കുന്ന്, പി.ഐ.എ ലത്തീഫ്, എന്‍.എ. അബ്ദുറഹ്‌മാന്‍, അശ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍ അമീന്‍, ബഷീര്‍ കടവത്ത് നേതൃത്വം നല്‍കി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാപാരികള്‍ കടകളടച്ചും ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കിയും സമരത്തില്‍ പങ്കാളികളായി.