ദേശീയപാതാ വികസനം: പൊയിനാച്ചി ജംഗ്ഷനില്‍ വിഒപി നിര്‍മ്മിക്കാന്‍ ശുപാര്‍ശ; സമരം താല്‍കാലികമായി നിര്‍ത്താനും തീരുമാനം

കാസര്‍കോട്: പൊയിനാച്ചിയില്‍ സര്‍വീസ് റോഡുകളെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പാത (വി.ഒ.പി) നിര്‍മിക്കുന്നതിന് അടിയന്തരമായി പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ ത്തില്‍ തീരുമാനം. സമരസമിതിയുടെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.സമരസമിതിയുടെ ആവശ്യം പരിഗണിച്ച് ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പുനിത്കുമാര്‍ ഈ തീരുമാനം അടിയന്തര ശുപാര്‍ശയായി ദേശീയപാത അതോറിറ്റി ചെയര്‍മാന് നല്‍കുമെന്നും അറിയിച്ചു. തിരുവനന്തപുരം ദേശീയപാത അതോറിറ്റി റീജ്യണല്‍ ഓഫീസര്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാമെന്ന […]

കാസര്‍കോട്: പൊയിനാച്ചിയില്‍ സര്‍വീസ് റോഡുകളെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പാത (വി.ഒ.പി) നിര്‍മിക്കുന്നതിന് അടിയന്തരമായി പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ ത്തില്‍ തീരുമാനം. സമരസമിതിയുടെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
സമരസമിതിയുടെ ആവശ്യം പരിഗണിച്ച് ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പുനിത്കുമാര്‍ ഈ തീരുമാനം അടിയന്തര ശുപാര്‍ശയായി ദേശീയപാത അതോറിറ്റി ചെയര്‍മാന് നല്‍കുമെന്നും അറിയിച്ചു. തിരുവനന്തപുരം ദേശീയപാത അതോറിറ്റി റീജ്യണല്‍ ഓഫീസര്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശത്തിന് അനുകൂലമാണ്. തീരുമാനം അംഗീകരിച്ച് സമരം താല്‍കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സമരസമിതി ചെയര്‍മാന്‍ ഹരീഷ് ബി നമ്പ്യാര്‍അറിയിച്ചു. പൊയിനാച്ചി ജംഗ്ഷനില്‍ വന്നുചേരുന്ന ബന്തടുക്ക റോഡിന്റെ വീതിക്ക് സമാനമായ രീതിയിലും വാഹനങ്ങള്‍ സുഗമമായി തിരിഞ്ഞു വരാനുള്ള രീതിയിലും വി.ഒ.പി നിര്‍മ്മിക്കണമെന്ന് സമരസമിതി നിര്‍ദ്ദേശിച്ചു. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം എന്നും സമരസമിതി ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭം പരിഗണിച്ച് തീരുമാനമെടുത്ത ദേശീയപാത അതോറിറ്റിയുടെ ശുപാര്‍ശ സിഎച്ച് കുഞ്ഞമ്പു എംഎല്‍എ സ്വാഗതം ചെയതു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, എഡിഎം എ കെ രമേന്ദ്രന്‍, ഡപ്യൂട്ടി കലക്ടര്‍ (എല്‍എ) എന്‍എച്ച് ഫിലിപ്പ് ചെറിയാന്‍, പഞ്ചായത്തംഗങ്ങളായ രാജന്‍ കെ പൊയിനാച്ചി, ടി പി നിസാര്‍, സമരസമിതി പ്രതിനിധികളായ ഹരീഷ് ബി നമ്പ്യാര്‍, ടി. കൃഷ്ണന്‍, ടി നാരായണന്‍, ബാബുരാജ്, എം. രാഘവന്‍ നായര്‍, പൊയിനാച്ചി ബാലകൃഷ്ണന്‍ നായര്‍, സുകുമാരന്‍ ആലിങ്കല്‍, എസ് കെ ഗംഗാധരന്‍, വി വി പത്മനാഭന്‍, ബെന്നി എബ്രഹാം, കമ്പനി ജനറല്‍ മാനേജര്‍ ബാലസുബ്രഹ്‌മണ്യം, വി കെ അബ്ദുള്‍ നിസാര്‍, ലെയ്‌സണ്‍ ഓഫീസര്‍ സേതുമാധവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it