ദേശീയപാതാ വികസനം: എസ്റ്റിമേറ്റും ഡി.പി.ആറും ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കാത്തത് ജനവിരുദ്ധ സമീപനം- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
കാസര്‍കോട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ എസ്റ്റിമേറ്റും ഡി.പി.ആറും ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കാത്തത് ജനവിരുദ്ധ സമീപനമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.എസ്റ്റിമേറ്റിന്റെയും ഡി.പി.ആറിന്റെയും പകര്‍പ്പുകള്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെടുമ്പോള്‍ എന്‍.എച്ച്.എ.ഐ. അധികൃതര്‍ കൈമലര്‍ത്തുകയും മൂകരായി നില്‍ക്കുകയും ചെയ്യുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണിത്. എസ്റ്റിമേറ്റും ഡി.പി.ആറും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത രഹസ്യരേഖകളാണോ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിക്കയച്ച കത്തില്‍ എം.എല്‍.എ. ചോദിച്ചു.കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ദേശീയപാതാ വികസനത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും സംഭവിച്ച ഭാവനാദാരിദ്ര്യവും […]
കാസര്‍കോട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ എസ്റ്റിമേറ്റും ഡി.പി.ആറും ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കാത്തത് ജനവിരുദ്ധ സമീപനമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.എസ്റ്റിമേറ്റിന്റെയും ഡി.പി.ആറിന്റെയും പകര്‍പ്പുകള്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെടുമ്പോള്‍ എന്‍.എച്ച്.എ.ഐ. അധികൃതര്‍ കൈമലര്‍ത്തുകയും മൂകരായി നില്‍ക്കുകയും ചെയ്യുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണിത്. എസ്റ്റിമേറ്റും ഡി.പി.ആറും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത രഹസ്യരേഖകളാണോ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിക്കയച്ച കത്തില്‍ എം.എല്‍.എ. ചോദിച്ചു.കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ദേശീയപാതാ വികസനത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും സംഭവിച്ച ഭാവനാദാരിദ്ര്യവും […]
കാസര്‍കോട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ എസ്റ്റിമേറ്റും ഡി.പി.ആറും ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കാത്തത് ജനവിരുദ്ധ സമീപനമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.
എസ്റ്റിമേറ്റിന്റെയും ഡി.പി.ആറിന്റെയും പകര്‍പ്പുകള്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെടുമ്പോള്‍ എന്‍.എച്ച്.എ.ഐ. അധികൃതര്‍ കൈമലര്‍ത്തുകയും മൂകരായി നില്‍ക്കുകയും ചെയ്യുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണിത്. എസ്റ്റിമേറ്റും ഡി.പി.ആറും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത രഹസ്യരേഖകളാണോ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിക്കയച്ച കത്തില്‍ എം.എല്‍.എ. ചോദിച്ചു.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ദേശീയപാതാ വികസനത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും സംഭവിച്ച ഭാവനാദാരിദ്ര്യവും ദീര്‍ഘവീക്ഷണമില്ലായും കാരണം ജനങ്ങള്‍ കടുത്ത ദുരിതമാണനുഭവിക്കുന്നത്. ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകാന്‍ കഴിയുന്നില്ല. സ്‌കൂള്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. വൃദ്ധരും രോഗികളും ആസ്പത്രികളില്‍ പോകാനും മരുന്ന് വാങ്ങാനും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കും പുറത്തേക്കിറങ്ങാന്‍ കഷ്ടപ്പെടുകയാണ്. കാല്‍നടക്കാര്‍ക്കും ഒരറ്റത്ത് നിന്ന് റോഡ് മുറിച്ച് കടക്കാന്‍ കഴിയുന്നില്ല. ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും പള്ളികളിലും ഭക്തര്‍ക്ക് പോകാന്‍ കഴിയുന്നില്ല. പ്രാര്‍ത്ഥനയ്ക്കായി തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ വളരെ ദൂരം ചുറ്റിവളഞ്ഞ് പോകേണ്ടി വരുന്നു. സാധാരണഗതിയില്‍ പരിഷ്‌കൃത സമൂഹം മരിച്ചവരോട് അനാദരവ് കാട്ടാറില്ല. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. അടുത്ത് താമസിച്ചിരുന്ന കുടുംബങ്ങള്‍ ബന്ധപ്പെടാന്‍ ആകാതെ അകറ്റപ്പെട്ടിരിക്കുന്നു. കുടുംബങ്ങള്‍ പരസ്പരം വേര്‍പിരിഞ്ഞ ദുരിതത്തിലാണ്. ജനങ്ങളെ അവര്‍ ജീവിക്കുന്നിടത്തോളംകാലം സുഖമായി ജീവിക്കാന്‍ അനുവദിക്കണം. മരിച്ചവരോട് അനാദരവ് കാട്ടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും കൃത്യമായി പാലിക്കേണ്ട ഒരു പ്രമാണമാണിത്. ഇപ്പോഴത്തെ അവസ്ഥ സ്വസ്ഥമായ ജീവിതത്തിന് യോജിച്ചതല്ല. ഓരോ നിമിഷവും അസ്വസ്ഥതയുടെയും വേദനയുടേതുമാണെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി
ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിനായി കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തില്‍ 13 സ്ഥലങ്ങളില്‍ HUP /LVUP വേണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നുവരെ അതിനായി ഒരു നടപടിയും എടുത്തിട്ടില്ല. പല സ്ഥലങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. HUP /LVUP ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തിന്റെ മുന്‍ നിരയിലുണ്ട്. കാസര്‍കോട് നിയോജകമണ്ഡലത്തിലെ പ്രതിനിധി എന്ന നിലയില്‍ തനിക്കു തന്നെ ധരണകളും പ്രതിഷേധങ്ങളും ഉദ്ഘാടനം ചെയ്യുകയും അവയില്‍ പങ്കെടുക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ മനുഷ്യമതിലുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായിരുന്നു. ജനവികാരം മാനിക്കപ്പെട്ടില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ നിര്‍ഭാഗ്യകരമായി തിരിഞ്ഞേക്കാം. ജനങ്ങളോടും അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോടും ചേര്‍ന്ന് നില്‍ക്കുകയെന്നത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് എം.എല്‍.എ കത്തില്‍ പറഞ്ഞു.
ഭാരവാഹനങ്ങളുടെ ഗതാഗതം അനുവദിക്കുന്ന HUP/LVUP നിര്‍മ്മാണം വലിയ ചെലവ് വരുന്നതാണെങ്കില്‍ ചെറിയ അടിപ്പാതകള്‍ നിര്‍മ്മിക്കുന്നത് യുക്തവും ബുദ്ധിപൂര്‍വ്വവുമായിരിക്കും. മൃതശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ഇത് സഹായകമാകും. ജനങ്ങളുടെ ന്യായമായ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കണമെന്നും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. എന്‍.എച്ച്.എ.ഐ ചെയര്‍പേഴ്‌സണന്‍ അല്‍ഖ ഉപാദ്ധ്യായ, ജില്ലാ കലക്ടര്‍, എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍, എന്‍.എച്ച്.എ.ഐ. പാക്റ്റ് ഡയറക്ടര്‍, കണ്ണൂര്‍ എന്നിവര്‍ക്ക് കത്തിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.