ദേശീയപാതാ വികസനം: ജില്ലയില്‍ ഇനിയും പരിഹാരമാവാത്ത പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിക്ക് മുന്നില്‍ ബോധിപ്പിച്ച് എം.പിയും എം.എല്‍.എമാരും
ന്യൂഡല്‍ഹി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇനിയും പരിഹാരമാവാത്ത പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ എന്നിവര്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഡല്‍ഹിയില്‍ നേരിട്ട് കണ്ട് നിവേദനം നല്‍കി. സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി മുതല്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി വരെ നീണ്ടു നില്‍ക്കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡല പരിധിയിലെ വിവിധ പ്രശ്‌നങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എല്ലാ വശങ്ങളും പരിശോധിച്ച് […]

ന്യൂഡല്‍ഹി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇനിയും പരിഹാരമാവാത്ത പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ എന്നിവര്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഡല്‍ഹിയില്‍ നേരിട്ട് കണ്ട് നിവേദനം നല്‍കി. സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി മുതല്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി വരെ നീണ്ടു നില്‍ക്കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡല പരിധിയിലെ വിവിധ പ്രശ്‌നങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എല്ലാ വശങ്ങളും പരിശോധിച്ച് സാധ്യമായ പരമാവധി കാര്യങ്ങള്‍ ചെയ്തുതരുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി എം.പി പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും പരിഹാരമാവാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായി എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ പറഞ്ഞു. പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളൈഓവര്‍, സര്‍വീസ് റോഡ് തുടങ്ങിയവ ഇല്ലാത്തത് കാരണം ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് വികസനമെന്നും അതിന്റെ പേരില്‍ ജനം വലയുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിലപാടാണ് മന്ത്രിക്കുള്ളതെന്ന് മനസ്സിലായതായും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. കൈക്കമ്പ, പെര്‍വാഡ്, മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം എന്നിവിടങ്ങളില്‍ അണ്ടര്‍ പാസ്സേജ് അനുവദിക്കുക, ഉപ്പളയില്‍ അനുവദിച്ച ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് 500 മീറ്റര്‍ നീളമാക്കി വര്‍ധിപ്പിച്ച് പില്ലര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുക, ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ പാലങ്ങള്‍ വരെ സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചത്. പി.വി അബ്ദുല്‍ വഹാബ് എം.പി, മുന്‍മന്ത്രി സി.ടി അഹമ്മദലി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.