ദേശീയപാതാ വികസനം: കേന്ദ്രമന്ത്രിയെ വീണ്ടും കണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് എം.പി

കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഒരിക്കല്‍ കൂടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ചര്‍ച്ച നടത്തി പരിഹാരം തേടിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു. കാസര്‍കോട് ലോക്‌സഭാ മണ്ഡലം പരിധിയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും കേന്ദ്രമന്ത്രിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി.മഞ്ചേശ്വരം, കാസര്‍കോട്, ചെര്‍ക്കള, നീലേശ്വരം, പയ്യന്നൂര്‍ ഭാഗങ്ങളിലെ വിവിധ പ്രദേശവാസികളുടെ ആവശ്യങ്ങള്‍ രേഖാമൂലം മന്ത്രിയെ അറിയിച്ചതായി എം.പി പറഞ്ഞു. ഷിറിയ കുമ്പോല്‍ പള്ളി ബസ് സ്റ്റോപ്പിനടുത്ത് കാല്‍നട […]

കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഒരിക്കല്‍ കൂടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ചര്‍ച്ച നടത്തി പരിഹാരം തേടിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു. കാസര്‍കോട് ലോക്‌സഭാ മണ്ഡലം പരിധിയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും കേന്ദ്രമന്ത്രിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരം, കാസര്‍കോട്, ചെര്‍ക്കള, നീലേശ്വരം, പയ്യന്നൂര്‍ ഭാഗങ്ങളിലെ വിവിധ പ്രദേശവാസികളുടെ ആവശ്യങ്ങള്‍ രേഖാമൂലം മന്ത്രിയെ അറിയിച്ചതായി എം.പി പറഞ്ഞു. ഷിറിയ കുമ്പോല്‍ പള്ളി ബസ് സ്റ്റോപ്പിനടുത്ത് കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കണമെന്നുള്ള പുതിയ ആവശ്യവും മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചു. എം.എല്‍.എമാര്‍, നഗരസഭ, പഞ്ചായത്ത് അധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികളും ജനങ്ങളും ഇതുവരെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് കേന്ദ്രമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചതെന്നും ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിസാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ കൂടി പരിഗണിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായും എം.പി പറഞ്ഞു.

Related Articles
Next Story
Share it