ദേശീയപാത വികസനം; എരിയാലില്‍ മതില്‍ കെട്ടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരിപാതയ്ക്ക് ഇരുവശം മതില്‍ നിര്‍മ്മിക്കാനുള്ള ശ്രമം എരിയാലില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.ആറ് വരിപ്പാത പൂര്‍ത്തിയാവുന്നതോടു കൂടി എരിയാല്‍ രണ്ടായി പിളരുമെന്ന ആശങ്കയില്‍ നാട്ടുകാര്‍ അടിപ്പാത വേണം എന്നാവശ്യപ്പെട്ട് കൊണ്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയരവധി സമര പരിപാടികളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌നിവേദനങ്ങളും നല്‍കിയിയിരുന്നു. ഇത് പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍ അത് വരെ എരിയാലില്‍ റോടിന്റെ പണി നിര്‍ത്തി വെച്ചിരുന്നു.ഇന്ന് രാവിലെ മതില്‍ നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യാന്‍ ജെസിബി എത്തിയതോടെയാണ് […]

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരിപാതയ്ക്ക് ഇരുവശം മതില്‍ നിര്‍മ്മിക്കാനുള്ള ശ്രമം എരിയാലില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
ആറ് വരിപ്പാത പൂര്‍ത്തിയാവുന്നതോടു കൂടി എരിയാല്‍ രണ്ടായി പിളരുമെന്ന ആശങ്കയില്‍ നാട്ടുകാര്‍ അടിപ്പാത വേണം എന്നാവശ്യപ്പെട്ട് കൊണ്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയരവധി സമര പരിപാടികളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌നിവേദനങ്ങളും നല്‍കിയിയിരുന്നു. ഇത് പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍ അത് വരെ എരിയാലില്‍ റോടിന്റെ പണി നിര്‍ത്തി വെച്ചിരുന്നു.
ഇന്ന് രാവിലെ മതില്‍ നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യാന്‍ ജെസിബി എത്തിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത് തൊഴിലാളികളോട് പണി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട്തടയുകയും കരാറുകാരെ പ്രതിനിധീകരിച്ച് എത്തിയ നിഷാദ് ആക്ഷന്‍ കമ്മിറ്റിയുമായി വാക്കേറ്റമുണ്ടായെങ്കിലും എംഎല്‍എ എന്‍ എ നെല്ലിക്കുന്നും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫസല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തല്‍ക്കാലം നിര്‍ത്തി വെച്ച് അവര്‍ മടങ്ങി.
എരിയാല്‍ അടിപ്പാത ആവശ്യത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും അടിപ്പാത അനുവദിക്കുന്നത് വരെ ഇത്തരം മതിലിന്റെ പണി അനുവദിക്കില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ രാപ്പകല്‍ സമരം, ധര്‍ണ്ണാ സമരം എന്നിവ ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചുരുന്നു. ആവശ്യമെങ്കില്‍ ഇനിയും ഇത്തരം ജനകീയ സമര മുറ ഉപയോഗിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മ്മാന്‍ കെ ബി കുഞ്ഞാമു, കണ്‍വീനര്‍ ഹൈദര്‍ കുളങ്കര, എ എ ജലീല്‍, എ കെ ഷാഫി, ഷംസു മാസ്‌കൊ, എ പി ഹനീഫ്, ഇബ്രാഹിം തവക്കല്‍, ജാബിര്‍ കുളങ്കര, ഹമീദ് എരിയാല്‍, കെ ബി അബൂബക്കര്‍, ബി എ അബൂബക്കര്‍, സുഹൈല്‍ എരിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it