ദേശീയപാത വികസനം: എരിയാലില്‍ അണ്ടര്‍ പാസേജ് വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ധര്‍ണ

എരിയാല്‍: ദേശീയപാത വികസിപ്പിക്കുന്ന സാഹചര്യത്തില്‍ എരിയാലില്‍ റോഡ് മറി കടക്കാന്‍ അണ്ടര്‍ പാസ്സിംഗ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരിയാല്‍ ടൗണില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നിരവധി പേരാണ് പങ്കെടുത്തത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. നിലവിലെ പാതയില്‍ നിന്ന് ഒത്തിരി ഉയരത്തിലാണ് പുതിയ പാതയുടെ പണി പുരോഗമിക്കുന്നത്. അതോടൊപ്പം ഇരുവശത്തും ഏറെ ഉയരത്തില്‍ പാര്‍ശ്വഭിത്തിയും നിര്‍മ്മിക്കുന്നുണ്ട്. ഇതോടെ എരിയാല്‍ ടൗണ്‍ രണ്ടായി മാറും. […]

എരിയാല്‍: ദേശീയപാത വികസിപ്പിക്കുന്ന സാഹചര്യത്തില്‍ എരിയാലില്‍ റോഡ് മറി കടക്കാന്‍ അണ്ടര്‍ പാസ്സിംഗ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരിയാല്‍ ടൗണില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നിരവധി പേരാണ് പങ്കെടുത്തത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. നിലവിലെ പാതയില്‍ നിന്ന് ഒത്തിരി ഉയരത്തിലാണ് പുതിയ പാതയുടെ പണി പുരോഗമിക്കുന്നത്. അതോടൊപ്പം ഇരുവശത്തും ഏറെ ഉയരത്തില്‍ പാര്‍ശ്വഭിത്തിയും നിര്‍മ്മിക്കുന്നുണ്ട്. ഇതോടെ എരിയാല്‍ ടൗണ്‍ രണ്ടായി മാറും. പാതയുടെ പടിഞ്ഞാര്‍ വശത്ത് ജുമാമസ്ജിദും ഹയര്‍ സെക്കണ്ടറി മദ്രസയും മറ്റുമുണ്ട്. കിഴക്ക് വശത്ത് ക്ഷേത്രമടക്കം സ്ഥിതി ചെയ്യുന്നു. സ്‌കൂള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് എത്താനും പ്രയാസമുണ്ടാകും. ദേശീയപാതയുടെ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ നാട്ടുകാര്‍ക്ക് രണ്ടുഭാഗങ്ങളിലേക്കുമെത്താന്‍ ഒത്തിരി പ്രയാസപ്പെടേണ്ടിവരും. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി സമരവുമായി രംഗത്തെത്തിയത്.

Related Articles
Next Story
Share it