ദേശീയപാത വികസനം: മേല്‍പാലത്തിനായി നായന്മാര്‍മൂലയില്‍ അനിശ്ചിതകാല സത്യാഗ്രഹം

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ നിലവിലുള്ള രൂപരേഖ പ്രകാരം മിനി അടിപ്പാത അനുവദിക്കപ്പെട്ടിട്ടുള്ള നായന്മാര്‍മൂലയില്‍ അടിപ്പാതക്ക് പകരം മേല്‍ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ്യ, എന്‍.എ. അബൂബക്കര്‍ ഹാജി, എ. അഹമദ് ഹാജി, ഖാദര്‍ പാലോത്ത്, എന്‍.യു അബ്ദുസ്സലാം, അഷ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍. മുഹമ്മദ് അസ്ലം […]

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ നിലവിലുള്ള രൂപരേഖ പ്രകാരം മിനി അടിപ്പാത അനുവദിക്കപ്പെട്ടിട്ടുള്ള നായന്മാര്‍മൂലയില്‍ അടിപ്പാതക്ക് പകരം മേല്‍ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് തുടക്കമായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി. അഹമ്മദലി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ്യ, എന്‍.എ. അബൂബക്കര്‍ ഹാജി, എ. അഹമദ് ഹാജി, ഖാദര്‍ പാലോത്ത്, എന്‍.യു അബ്ദുസ്സലാം, അഷ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍. മുഹമ്മദ് അസ്ലം പ്രസംഗിച്ചു. മേല്‍പാലത്തിനായി നാല് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സമരം ആരംഭിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി ജനകീയ കണ്‍വെന്‍ഷന്‍, ഹൈവേ മാര്‍ച്ച് എന്നിവ സംഘടിപ്പിച്ചിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ടതിനെ തുടര്‍ന്നാണ് മേല്‍പാലത്തിന് പകരമായി അടിപ്പാത അനുവദിച്ചത്. അനുദിനം പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ വന്നെത്തുന്നതും ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നുമായ നായന്മാര്‍മൂലയില്‍ മേല്‍ പാലം മാത്രമാണ് ഏക പരിഹാരമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായന്മാര്‍മൂല യൂണിറ്റ് കമ്മിറ്റി സത്യഗ്രഹം ഇരിക്കും. വൈകിട്ട് മൂന്നിന് ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡണ്ട് അന്‍വര്‍ പി.പി അധ്യക്ഷത വഹിക്കും.

Related Articles
Next Story
Share it