ദേശീയപാതാ വികസനം; ഇടുങ്ങിയ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത്തിലുള്ള ഓട്ടം അപകടത്തിനിടയാക്കുന്നു
കാസര്‍കോട്: തലപ്പാടി-ചെങ്കള റീച്ചില്‍ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതവേഗതയില്‍ പുരോഗമിക്കുന്നതിനിടെ ദേശീയപാതയില്‍ സൗകര്യം കുറഞ്ഞ ഭാഗങ്ങളില്‍ അപകടം തുടര്‍ ക്കഥയാകുന്നു. മിക്കയിടത്തും ദേശീയപാതയില്‍ സൗകര്യം വര്‍ധിച്ചിട്ടുണ്ടെങ്കിലും ചിലയിടത്ത് സൗകര്യം കുറവാണ്. ഇവിടങ്ങളില്‍ വലിയ വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിച്ച് പോകുന്നത് ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം തൊട്ട് നായന്മാര്‍മൂല വരെ ദേശീയപാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കയാണ്. വാഹനങ്ങള്‍ പരസ്പരം വെട്ടിച്ച് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതാണ് ഗതാഗത കുരുക്ക് രൂക്ഷമാവാനും അപകടത്തിനും കാരണമാവുന്നത്. […]

കാസര്‍കോട്: തലപ്പാടി-ചെങ്കള റീച്ചില്‍ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതവേഗതയില്‍ പുരോഗമിക്കുന്നതിനിടെ ദേശീയപാതയില്‍ സൗകര്യം കുറഞ്ഞ ഭാഗങ്ങളില്‍ അപകടം തുടര്‍ ക്കഥയാകുന്നു. മിക്കയിടത്തും ദേശീയപാതയില്‍ സൗകര്യം വര്‍ധിച്ചിട്ടുണ്ടെങ്കിലും ചിലയിടത്ത് സൗകര്യം കുറവാണ്. ഇവിടങ്ങളില്‍ വലിയ വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിച്ച് പോകുന്നത് ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം തൊട്ട് നായന്മാര്‍മൂല വരെ ദേശീയപാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കയാണ്. വാഹനങ്ങള്‍ പരസ്പരം വെട്ടിച്ച് മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതാണ് ഗതാഗത കുരുക്ക് രൂക്ഷമാവാനും അപകടത്തിനും കാരണമാവുന്നത്. കഴിഞ്ഞ ദിവസം വിദ്യാനഗര്‍ ഗവ.കോളേജിന് സമീപം കാറിന് പിറകില്‍ ലോറിയിടിച്ച് അപകടം ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് മുന്നോട്ടെടുത്തപ്പോഴാണ് ലോറി കാറിലിടിച്ചത്. ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന കരാര്‍ കമ്പനിക്കായി ഓടിയ ലോറിയാണ് അപകടം വരുത്തിയത്. ചെര്‍ക്കളയില്‍ മറ്റൊരു ലോറി സ്‌കൂള്‍ വാഹനത്തിലിടിച്ചും അപകടം ഉണ്ടായി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ബസ് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്കേറ്റത് ഏതാനും ആഴ്ചകള്‍ മുമ്പാണ്. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന പാതയില്‍ പലയിടത്തും ഉയര്‍ച്ച, താഴ്ച്ചയുള്ളതിനാല്‍ മറ്റ് വാഹനങ്ങളെ വെട്ടിക്കുന്നതിനിടെ അപകടത്തില്‍ പെടുന്നതും പതിവാണ്. സ്‌കൂട്ടര്‍ ദേശീയപാതയോരത്ത് മറിഞ്ഞ് ഏതാനും ദിവസം മുമ്പ് യാത്രക്കാരന് പരിക്കേറ്റിരുന്നു.