ദേശീയപാതാ വികസനം: ജില്ലാ കലക്ടര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: നാഷണല്‍ ഹൈവെ 66 വീതി കൂട്ടല്‍ പ്രവൃത്തി തുടങ്ങിയെങ്കിലും ഇതിനായി സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളുടെയും ജനങ്ങളുടെയും ആശങ്ക അവസാനിച്ചിട്ടില്ല. കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തിലെ ഇതുമായിബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ. അഷറഫ് അലി, […]

കാസര്‍കോട്: നാഷണല്‍ ഹൈവെ 66 വീതി കൂട്ടല്‍ പ്രവൃത്തി തുടങ്ങിയെങ്കിലും ഇതിനായി സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളുടെയും ജനങ്ങളുടെയും ആശങ്ക അവസാനിച്ചിട്ടില്ല. കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തിലെ ഇതുമായിബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ. അഷറഫ് അലി, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാദര്‍ ബദരിയ, അഡ്വ. സമീറ ഫൈസല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന്‍ കബീര്‍, ജമീല സിദ്ദീഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സക്കീന അബ്ദുല്ല ഹാജി എന്നിവര്‍ പങ്കെടുത്തു. ഭൂമിയും കെട്ടിടവും വിട്ടുനല്‍കിയിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതും ഒരേ സര്‍വ്വെ നമ്പറിലുള്ള സ്ഥലങ്ങള്‍ക്ക് തുക നിശ്ചയിക്കുന്നതിലെ വിവേചനവും വീടിന്റെ പകുതി പൊളിച്ചുമാറ്റിയതിനെതുടര്‍ന്ന് വാസ യോഗ്യമല്ലാതായിട്ടും അതിനനുസരിച്ച നഷ്ടപരിഹാരം നല്‍കാത്തതുമായ കാര്യങ്ങള്‍ ജനപ്രതിനിധികള്‍ ഉന്നയിച്ചു. ഭൂമി ഏറ്റെടുത്തതിനുശേഷവും പുതിയ അലൈമെന്റുമായി എന്‍.എച്ച്.എ.ഐ. അധികൃതര്‍ വരുന്നതും ശ്രദ്ധയില്‍പെടുത്തി. പ്രവൃത്തി നടക്കുന്നതിനിടയിലും തര്‍ക്കമുള്ള വിഷയങ്ങളില്‍ എല്ലാവര്‍ക്കും നീതി ലഭ്യമാവുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. ഇരുവശങ്ങളിലും സര്‍വ്വീസ് റോഡുകള്‍ക്ക് പുറമെ ചൗക്കി, അശോക് നഗര്‍, വിദ്യാനഗര്‍ എന്നിവിടങ്ങളിലാണ് കാസര്‍കോട് മണ്ഡലത്തിലെ അണ്ടര്‍ പാസ്സേജുകള്‍. കൂടുതല്‍ അടിപ്പാതകള്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്‍.എച്ച്.എ.ഐ. പ്രൊജക്ട് ഡയരക്ടര്‍ നിര്‍മ്മല്‍ സൈന്‍, ലൈസന്‍ ഓഫീസര്‍ സേതുമാധവന്‍, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അജേഷ് എന്നിവര്‍ക്ക് പുറമെ എം. നാരായണന്‍, ഷൈനു, അജിത്ത്, സുബീഷ്, അജേഷ്, നിഷാന്‍ (ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍സ് ), രാമചന്ദ്രന്‍, നവീന്‍ റെഡ്ഡി, മല്ലികാര്‍ജ്ജു, (മേഘ എഞ്ചിനിയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍സ് ലിമിറ്റഡ്) എന്നിവരും പങ്കെടുത്തു.

Related Articles
Next Story
Share it