'ദേശീയ പാതാ വികസനം: കുടിയൊഴിപ്പിക്കപ്പെടുന്ന പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം'
കാസര്‍കോട്: ദേശീയപാതാ വികസനത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളും സ്ഥാപന ഉടമകള്‍ക്കുമുള്ള പുനരധിവാസ പാക്കേജിനായി രണ്ട് വര്‍ഷം മുമ്പ് തന്നെ അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. നാലുവരിപ്പാതയുടെ നിര്‍മ്മാണോദ്ഘാടനവും കഴിഞ്ഞതോടെ വര്‍ഷങ്ങളായി സ്ഥാപനം നടത്തിവരുന്നവര്‍ ഉയര്‍ന്ന വാടകയും ലഭ്യതക്കുറവും മൂലം മറ്റൊരു സ്ഥലം കണ്ടെത്താനാകാതെ വഴിമുട്ടിയ അവസ്ഥയിലാണെന്നും നഷ്ടപരിഹാരം അടിയന്തിരമായി അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് […]

കാസര്‍കോട്: ദേശീയപാതാ വികസനത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാരികളും സ്ഥാപന ഉടമകള്‍ക്കുമുള്ള പുനരധിവാസ പാക്കേജിനായി രണ്ട് വര്‍ഷം മുമ്പ് തന്നെ അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. നാലുവരിപ്പാതയുടെ നിര്‍മ്മാണോദ്ഘാടനവും കഴിഞ്ഞതോടെ വര്‍ഷങ്ങളായി സ്ഥാപനം നടത്തിവരുന്നവര്‍ ഉയര്‍ന്ന വാടകയും ലഭ്യതക്കുറവും മൂലം മറ്റൊരു സ്ഥലം കണ്ടെത്താനാകാതെ വഴിമുട്ടിയ അവസ്ഥയിലാണെന്നും നഷ്ടപരിഹാരം അടിയന്തിരമായി അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകനും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ. വിനയരാജ് മുഖ്യാതിഥിയായിരുന്നു. ആള്‍ ഇന്ത്യ ഫെഡറേഷന്‍ ജി.ബി അംഗം സിബി കൊടിയംകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.ബി അജയകുമാര്‍, ജില്ലാ ട്രഷറര്‍ അശോക് കുമാര്‍ ടി.പി, രാജാറാം പെര്‍ള സംസാരിച്ചു. സുധീഷ് സി സ്വാഗതവും മൊയ്‌നു കാസര്‍കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എസ്. രാജാറാമ (പ്രസി.), സുധീഷ് സി. (സെക്ര.), മൊയ്‌നുദ്ദീന്‍ കെ.എം. (ട്രഷ.), രാമചന്ദ്ര ബള്ളാള്‍ കെ. (വൈ. പ്രസി.), വേണുഗോപാല എസ് (ജോ. സെക്ര.).