ദേശീയപാതാ വികസനം: ഓവുചാലുകള്‍ അടച്ചതോടെ മലിനജലം സമീപത്തെ കിണറുകളില്‍; കുടിവെള്ളം മുട്ടി

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ പ്രധാന ഓവുചാലുകളിലൊന്ന് നിര്‍മ്മാണ കമ്പനി സ്ലാബിട്ട് അടച്ചു. കാസര്‍കോട് നഗരമധ്യത്തില്‍ അശ്വിനി നഗറിലാണ് നഗരസഭയുടെ മലിനജലം ഒഴുക്കുന്ന ഓവുചാല്‍ നിര്‍മ്മാണ കമ്പനി മണ്ണും സ്ലാബുമിട്ട് അടച്ചത്.ഇതോടെ മലിനജലം നിറഞ്ഞ് മണ്ണിനടിയിലൂടെ സമീപത്തെ ഇസ്ലാമിക് സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കിണറുകളിലേക്ക് ഒഴുകാന്‍ തുടങ്ങി. ഇതു സംബന്ധിച്ച് സമീപത്തെ ഡയലോഗ് സെന്റര്‍ സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കി. കിണറിലേക്ക് മലിനജലം ഒഴുകിയതോടെ പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. […]

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ പ്രധാന ഓവുചാലുകളിലൊന്ന് നിര്‍മ്മാണ കമ്പനി സ്ലാബിട്ട് അടച്ചു. കാസര്‍കോട് നഗരമധ്യത്തില്‍ അശ്വിനി നഗറിലാണ് നഗരസഭയുടെ മലിനജലം ഒഴുക്കുന്ന ഓവുചാല്‍ നിര്‍മ്മാണ കമ്പനി മണ്ണും സ്ലാബുമിട്ട് അടച്ചത്.
ഇതോടെ മലിനജലം നിറഞ്ഞ് മണ്ണിനടിയിലൂടെ സമീപത്തെ ഇസ്ലാമിക് സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കിണറുകളിലേക്ക് ഒഴുകാന്‍ തുടങ്ങി. ഇതു സംബന്ധിച്ച് സമീപത്തെ ഡയലോഗ് സെന്റര്‍ സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കി. കിണറിലേക്ക് മലിനജലം ഒഴുകിയതോടെ പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. കൂടാതെ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ പോലും മുടങ്ങുന്ന അവസ്ഥയാണെന്ന് മസ്ജിദ് ഭാരവാഹി മൊയ്തീന്‍കുഞ്ഞി പറഞ്ഞു.

Related Articles
Next Story
Share it