ദേശീയപാതാ വികസനം: പലേടത്തും ബസ് യാത്രക്കാര്‍ക്ക് വലിയ ദുരിതം
കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പലയിടത്തും ബസ് യാത്രക്കാര്‍ക്ക് വലിയ ദുരിതം. സര്‍വീസ് റോഡില്‍ ബസുകള്‍ പ്രവേശിക്കാതിടത്താണ് ഏറെയും ദുരിതം.കടുത്ത വെയിലുകൊണ്ട് ഏറെ നടന്ന് ബസ് നില്‍ക്കുന്നിടത്ത് എത്തേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍. മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ ബസ് യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സര്‍വീസ് റോഡില്‍ ഓവുചാലിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ദേശീയപാതയിലൂടെയാണ് നിലവില്‍ സ്വകാര്യ ബസുകളടക്കം പോവുന്നത്.കാസര്‍കോട് ഭാഗത്തേക്കുള്ള ബസ് യാത്രക്കാര്‍ അരകിലോമീറ്ററോളം ചുറ്റിക്കറങ്ങി ദേശീയപാതയില്‍ എത്തിയാണ് ബസിനെ ആശ്രയിക്കുന്നത്. ചിലയിടങ്ങളില്‍ ദേശീയപാതയിലേക്ക് എത്താന്‍ […]

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പലയിടത്തും ബസ് യാത്രക്കാര്‍ക്ക് വലിയ ദുരിതം. സര്‍വീസ് റോഡില്‍ ബസുകള്‍ പ്രവേശിക്കാതിടത്താണ് ഏറെയും ദുരിതം.
കടുത്ത വെയിലുകൊണ്ട് ഏറെ നടന്ന് ബസ് നില്‍ക്കുന്നിടത്ത് എത്തേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍. മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ ബസ് യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സര്‍വീസ് റോഡില്‍ ഓവുചാലിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ദേശീയപാതയിലൂടെയാണ് നിലവില്‍ സ്വകാര്യ ബസുകളടക്കം പോവുന്നത്.
കാസര്‍കോട് ഭാഗത്തേക്കുള്ള ബസ് യാത്രക്കാര്‍ അരകിലോമീറ്ററോളം ചുറ്റിക്കറങ്ങി ദേശീയപാതയില്‍ എത്തിയാണ് ബസിനെ ആശ്രയിക്കുന്നത്. ചിലയിടങ്ങളില്‍ ദേശീയപാതയിലേക്ക് എത്താന്‍ വലിയ ദൂരം നടക്കേണ്ടിവരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ദേശീയപാതയില്‍ വിളക്ക് സ്ഥാപിക്കാന്‍ വിട്ട വിടവിലൂടെയാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ കടക്കുന്നത്. ഇവിടങ്ങളില്‍ ഇരുമ്പ് കമ്പികളടക്കമുള്ളതിനാല്‍ അപകടത്തിനും സാധ്യതയേറെയാണ്.
അണങ്കൂര്‍, എരിയാല്‍ എന്നിവിടങ്ങളിലും സമാന സ്ഥിതിയുണ്ട്. പ്രായമായ യാത്രക്കാര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ ബസ് കയറാന്‍ വലിയ പ്രയാസം നേരിടേണ്ടിവരും.