ദേശീയപാത വികസനം: ആശങ്ക നിയമസഭയില്‍ ഉന്നയിച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എ; പ്രശ്‌ന പരിഹാരത്തിന് യോഗം വിളിക്കാമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ്

മഞ്ചേശ്വരം: തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ ആശങ്ക നിയമസഭയില്‍ ഉന്നയിച്ച് എ. കെ.എം അഷ്‌റഫ് എം. എല്‍.എ. ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെ എം.എല്‍.എ പറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണ മതിലുകള്‍ നിര്‍മ്മിക്കുന്നത് കാരണം പാതയുടെ കിഴക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ആളുകള്‍ക്ക് തൊട്ടടുത്ത ആരാധനാലയങ്ങളിലേക്കും സ്‌കൂളുകളിലേക്കും മറ്റും പോകണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യമാണുണ്ടാകുക. 45 മീറ്ററില്‍ നിര്‍മിക്കുന്ന പുതിയ ദേശിയ പാതയില്‍ […]

മഞ്ചേശ്വരം: തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ ആശങ്ക നിയമസഭയില്‍ ഉന്നയിച്ച് എ. കെ.എം അഷ്‌റഫ് എം. എല്‍.എ.
ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെ എം.എല്‍.എ പറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണ മതിലുകള്‍ നിര്‍മ്മിക്കുന്നത് കാരണം പാതയുടെ കിഴക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ആളുകള്‍ക്ക് തൊട്ടടുത്ത ആരാധനാലയങ്ങളിലേക്കും സ്‌കൂളുകളിലേക്കും മറ്റും പോകണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യമാണുണ്ടാകുക. 45 മീറ്ററില്‍ നിര്‍മിക്കുന്ന പുതിയ ദേശിയ പാതയില്‍ ആറര മീറ്റര്‍ സര്‍വീസ് റോഡ് എന്നത് പ്രദേശവാസികളുടെ ദുരിതം ഇരട്ടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
റോഡിന്റെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് കടന്നു പോകാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കും. 35 കിലോമീറ്റര്‍ ആദ്യ റീച്ചില്‍ പത്ത് ഇടങ്ങളില്‍ മാത്രമാണ് റോഡ് മുറിച്ച് കടക്കാന്‍ നിലവില്‍ സൗകര്യം ഒരുക്കുന്നത്. പ്രധാന നഗരങ്ങളായ ഹൊസങ്കടി, ഉപ്പള, കുമ്പള എന്നിവിടങ്ങളിലും മറ്റു പ്രധാന ജനവാസ കേന്ദ്രങ്ങളിലും ഫ്‌ളൈ ഓവറുകളും വെഹിക്കിള്‍ അണ്ടര്‍ പാസേജുകളും നിര്‍മിക്കാന്‍ ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ നിരന്തരം ആവശ്യമുന്നയിച്ചിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ ദേശീയപാതാ അതോറിറ്റി അധികൃതര്‍ തയ്യാറായില്ലെന്നും എം. എല്‍.എ കുറ്റപ്പെടുത്തി. കേരളത്തിലെ തീരദേശ പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് മറുകരയുമായി ബന്ധപ്പെടാനുള്ള മാര്‍ഗം നിലവിലെ രീതിയില്‍ ദേശീയപാത നവീകരണം പൂര്‍ത്തിയായാല്‍ ഇല്ലാതെയാകും. പ്രധാന ആരാധനാലയങ്ങള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം അടിപ്പാതകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്കും ബസ് വേകളും അടക്കം പ്രത്യേക സംവിധാനം ഒരുക്കണമെന്നും ആളുകള്‍ റോഡ് മുറിച്ച് കടക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കി പൊതുമരാമത്ത് മന്ത്രി പി.എ റിയാസ്. സര്‍ക്കാര്‍ ഈ വിഷയം ദേശീയപാതാ അതോറിറ്റിയെ ധരിപ്പിച്ചിട്ടുണ്ടെന്നും സ്ട്രക്ച്ചറില്‍ ആവശ്യമായ മാറ്റം വരുത്താമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായും മന്ത്രി പറഞ്ഞു. തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തി വരെ നീളുന്ന ദേശീയപാതാ 66-ല്‍ എല്ലായിടത്തും പ്രവര്‍ത്തി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായും കോവിഡ് പോലുള്ള മഹാമാരികളോ മറ്റ് തടസങ്ങളോ ഇല്ലെങ്കില്‍ 2025-ഓടെ കേരളത്തില്‍ ദേശീയപാത 66-ന്റെ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ദേശീയ പാതാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഉപ്പളയില്‍ രാമകൃഷ്ണ വിദ്യാലയത്തിനടുത്ത് ഫൂട്ട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് പദ്ധതി ഉണ്ടെന്നാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ഇത്തരം ആവശ്യങ്ങള്‍ വിവിധ ജനപ്രപതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംഘടനകളും പൊതുജനങ്ങളും ഉന്നയിക്കുന്നതായും ഇത് പരിഗണിച്ച് അഡീഷണല്‍ സ്ട്രക്ചറുകള്‍ നിര്‍മിക്കുകയോ നിലവിലുള്ള സ്ട്രക്ചറുകള്‍ പുതിയ സ്ട്രക്ചറുകളാക്കി മാറ്റം വരുത്തുകയോ ചെയ്യുന്നതിനുവേണ്ടിയുള്ള ചെയിഞ്ച് ഓഫ് സ്‌കോപ് പ്രൊപോസല്‍ പരിഗണനയിലാണെന്ന് ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it