ദേശീയപാത വികസനം: നായന്മാര്‍മൂലയില്‍ മേല്‍പാലം ആവശ്യപ്പെട്ട് ഹര്‍ത്താലും പ്രതിഷേധ പ്രകടനവും നടത്തി

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തി വരുന്ന റിലേ സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നായന്മാര്‍മൂല ടൗണില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാരികള്‍, പീടിക തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ ഹര്‍ത്താലില്‍ പങ്കെടുത്തു. ഹര്‍ത്താലിന്റെ ഭാഗമായി നടന്ന പ്രകടനത്തിന് ഖാദര്‍ പാലോത്ത്, പി.ബി.അച്ചു, എന്‍.യു. അബ്ദുസ്സലാം, അശ്‌റഫ് നാല്‍ത്തടുക്ക, എന്‍.എ. താഹിര്‍, ബദറുദ്ധീന്‍ പ്ലാനറ്റ്, പി.പി. അന്‍വര്‍, എന്‍.എം. ഇബ്രാഹിം, അശ്‌റഫ് മൂലയില്‍, ടി.എം.എ. ഖാദര്‍, ബഷീര്‍ […]

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തി വരുന്ന റിലേ സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നായന്മാര്‍മൂല ടൗണില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാരികള്‍, പീടിക തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ ഹര്‍ത്താലില്‍ പങ്കെടുത്തു. ഹര്‍ത്താലിന്റെ ഭാഗമായി നടന്ന പ്രകടനത്തിന് ഖാദര്‍ പാലോത്ത്, പി.ബി.അച്ചു, എന്‍.യു. അബ്ദുസ്സലാം, അശ്‌റഫ് നാല്‍ത്തടുക്ക, എന്‍.എ. താഹിര്‍, ബദറുദ്ധീന്‍ പ്ലാനറ്റ്, പി.പി. അന്‍വര്‍, എന്‍.എം. ഇബ്രാഹിം, അശ്‌റഫ് മൂലയില്‍, ടി.എം.എ. ഖാദര്‍, ബഷീര്‍ കടവത്ത്, എഎല്‍ അമീന്‍, എന്‍.എ. ഹാരിസ്, സി.കെ. സജാദ്, എന്‍.എം. ഹാരിസ്, പി.ബി. നാസര്‍, മൊയ്തീന്‍ അറഫ, സുബൈര്‍ അറഫ, ബദ്ദുല്‍ മുനീര്‍, ടി.കെ. നൗഷാദ്, എസ്. റഫീഖ്, എ.എല്‍. മുസ്തഫ, എസ്എ മുഹമ്മദ് നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ പി.ബി.അച്ചു അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.എം.എ. കരീം, മൂസ ബി.ചെര്‍ക്കള, ഇഖ്ബാല്‍ ചേരൂര്‍, ഖാദര്‍ പാലോത്ത്, എന്‍.യു. അബ്ദുസ്സലാം, മുഹമ്മദ് കുഞ്ഞി പെരുമ്പള, എസ്. റഫീഖ്, നിഷാദ് ചെങ്കള പ്രസംഗിച്ചു.

Related Articles
Next Story
Share it