ദേശീയ പാത വികസനം: മേല്‍പാലത്തിനായുള്ള സത്യാഗ്രഹം ശക്തി പ്രാപിക്കുന്നു

നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം അഞ്ച് ദിവസം പിന്നിട്ടതോടെ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. അഞ്ചാം ദിവസമായ ഇന്നലെ വിവിധ മേഖലകളിലെ പ്രമുഖര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. ഐ.എന്‍.എല്‍ ജില്ലാ ജന സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈ. പ്രസിഡണ്ട് എ.എം കടവത്ത്, കെ.എം.ബഷീര്‍, ഹമീദ് ബെദിര, ശാഫി സന്തോഷ്‌നഗര്‍, സി. ശിവപ്രസാദ്, […]

നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം അഞ്ച് ദിവസം പിന്നിട്ടതോടെ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. അഞ്ചാം ദിവസമായ ഇന്നലെ വിവിധ മേഖലകളിലെ പ്രമുഖര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. ഐ.എന്‍.എല്‍ ജില്ലാ ജന സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈ. പ്രസിഡണ്ട് എ.എം കടവത്ത്, കെ.എം.ബഷീര്‍, ഹമീദ് ബെദിര, ശാഫി സന്തോഷ്‌നഗര്‍, സി. ശിവപ്രസാദ്, മേനത്ത് മാഹിന്‍, മജീദ് എരുതുംകടവ്, ഹനീഫ എരിയപ്പാടി, ഖാദര്‍ പാലോത്ത്, എന്‍.എം. ഇബ്രാഹിം, ടി.എം.എ.ഖാദര്‍, എന്‍.എ താഹിര്‍, സിദ്ധീഖ് മൗലവി, ഉണ്ണികൃഷ്ണന്‍, കെ.എച്ച്. മുഹമ്മദ്, പി.ബി. ഹാരിസ്, സിദ്ധീഖ് പാലോത്ത് പ്രസംഗിച്ചു.

Related Articles
Next Story
Share it