ദേശീയപാതാ വികസനം; അടിപ്പാത ആവശ്യപ്പെട്ട് സന്തോഷ് നഗറില്‍ മനുഷ്യ മതില്‍ തീര്‍ത്തു

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സന്തോഷ് നഗറിനെ രണ്ടായി വിഭജിക്കുന്നതിനെ ഒഴിവാക്കി അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായുള്ള മനുഷ്യ മതില്‍ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മജീദ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഫായിസ നൗഷാദ്, ഖൈറുന്നിസ സുലൈമാന്‍, ജമാഅത്ത് ഭാരവാഹികള്‍, കുടുംബശ്രീ, അമാസ്‌ക്ക് ക്ലബ് പ്രവര്‍ത്തകര്‍, സാമൂഹ്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹമീദ് നെക്കര സ്വാഗതവും സുബൈര്‍ മാര നന്ദിയും […]

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സന്തോഷ് നഗറിനെ രണ്ടായി വിഭജിക്കുന്നതിനെ ഒഴിവാക്കി അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായുള്ള മനുഷ്യ മതില്‍ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മജീദ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഫായിസ നൗഷാദ്, ഖൈറുന്നിസ സുലൈമാന്‍, ജമാഅത്ത് ഭാരവാഹികള്‍, കുടുംബശ്രീ, അമാസ്‌ക്ക് ക്ലബ് പ്രവര്‍ത്തകര്‍, സാമൂഹ്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹമീദ് നെക്കര സ്വാഗതവും സുബൈര്‍ മാര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it