ദേശീയപാത: വൈദ്യുതി തൂണുകള്‍ മാറ്റാതെ നടപ്പാത നിര്‍മ്മാണം

മൊഗ്രാല്‍: ദേശീയപാത വികസനത്തോടൊപ്പം നടപ്പാതയുടെ നിര്‍മ്മാണം വൈകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നത് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തിയും അശാസ്ത്രീയമെന്ന് പരാതി.ഇന്റര്‍ലോക്ക് പാകി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പരക്കെ വൈദ്യുതി തൂണുകള്‍ മാറ്റിയില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ മാറ്റാതെയാണ് നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കാല്‍നട യാത്രക്കാര്‍ക്ക് വലിയ ദുരിതമുണ്ടാക്കും.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് തടസമില്ലാത്ത രീതിയില്‍ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ച് നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.

മൊഗ്രാല്‍: ദേശീയപാത വികസനത്തോടൊപ്പം നടപ്പാതയുടെ നിര്‍മ്മാണം വൈകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാവുന്നത് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തിയും അശാസ്ത്രീയമെന്ന് പരാതി.
ഇന്റര്‍ലോക്ക് പാകി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പരക്കെ വൈദ്യുതി തൂണുകള്‍ മാറ്റിയില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ മാറ്റാതെയാണ് നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കാല്‍നട യാത്രക്കാര്‍ക്ക് വലിയ ദുരിതമുണ്ടാക്കും.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് തടസമില്ലാത്ത രീതിയില്‍ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ച് നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.

Related Articles
Next Story
Share it