ജില്ലയിലെ ദേശീയപാതാ നിര്‍മ്മാണം 2024 മെയ് 15നകം പൂര്‍ത്തിയാകും-മന്ത്രി റിയാസ്

കുമ്പള പാലം ഈ വര്‍ഷം അവസാനവും കാസര്‍കോട് ഫ്‌ളൈഓവര്‍ അടുത്ത വര്‍ഷവും തുറക്കുംകാസര്‍കോട്: ജില്ലയില്‍ ദേശീയപാതാ നിര്‍മ്മാണം ധ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും 2024 മെയ് 15ഓടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നും പൊതുമരാമന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ മന്ത്രി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മേല്‍പാല പ്രവൃത്തി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കുമ്പള പാലം ഈ വര്‍ഷം ഡിസംബറില്‍ തന്നെ തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് പുതിയ ബസ് […]

കുമ്പള പാലം ഈ വര്‍ഷം അവസാനവും കാസര്‍കോട് ഫ്‌ളൈഓവര്‍ അടുത്ത വര്‍ഷവും തുറക്കും
കാസര്‍കോട്: ജില്ലയില്‍ ദേശീയപാതാ നിര്‍മ്മാണം ധ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും 2024 മെയ് 15ഓടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നും പൊതുമരാമന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ മന്ത്രി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മേല്‍പാല പ്രവൃത്തി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കുമ്പള പാലം ഈ വര്‍ഷം ഡിസംബറില്‍ തന്നെ തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഫ്‌ളൈഓവര്‍ 2023 അവസാനത്തോടെ പൂര്‍ത്തിയാകും.
ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 80 കിലോമീറ്റര്‍ ദേശീയപാത നവീകരണ പ്രവൃത്തി 10 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ചെങ്കള-നീലേശ്വരം റീച്ചിലെ നവീകരണ പ്രവൃത്തിയും ധ്രുതഗതിയിലാണെന്നും നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ പ്രവൃത്തി അവസാനഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 2025ഓടെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കും. ഓരോ ജില്ലയിലേയും ദേശീയപാത വികസന പ്രവൃത്തി വിലയിരുത്തി അതാതിടങ്ങളിലെ എം.പി, എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആരായുന്നുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ ജില്ലയിലെത്തിയ മന്ത്രി മഞ്ചേശ്വരത്തും കുമ്പളയിലും പ്രവൃത്തി വിലയിരുത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്നാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെത്തി മേല്‍പാല പ്രവൃത്തി വിലയിരുത്തിയത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it